Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:23 PM IST Updated On
date_range 31 July 2017 2:23 PM ISTപശുവിെൻറ പേരിലുള്ള നരനായാട്ടിനെതിരെ ആഗസ്റ്റ് 19ന് മനുഷ്യസംഗമം
text_fieldsbookmark_border
തിരുവനന്തപുരം: പശുവിെൻറ പേരിൽ രാജ്യവ്യാപകമായി നടക്കുന്ന നരനായാട്ടിനെതിരെ ആഗസ്റ്റ് 19ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് മനുഷ്യസംഗമം സംഘടിപ്പിക്കുമെന്ന് വിവിധ സാംസ്കാരിക നായകർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം 29 പേർ പശുവിെൻറ പേരിൽ െകാല്ലെപ്പട്ടു. ന്യൂനപക്ഷങ്ങൾക്കും ദലിത് വിഭാഗത്തിനുമെതിരെ സംഘടിതമായ ആക്രമണങ്ങൾ പെരുകുകയാണ്. കശ്മീരിൽ യുവാവിനെ മനുഷ്യകവചമാക്കിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി. രാജ്യത്തിെൻറ വൈജ്ഞാനിക പാരമ്പര്യത്തെ സംബന്ധിച്ച് അസംബന്ധജടിലമായ അവകാശവാദങ്ങൾ ശാസ്ത്രത്തിെൻറ പേരിൽ അവതരിപ്പിക്കുന്ന സർക്കാർ കപടശാസ്ത്രവും അന്ധവിശ്വാസങ്ങളും ദേശഭ്രാന്തും പ്രചരിപ്പിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ കൊല്ലുകയാണ്. നരേന്ദ്ര ധബോൾക്കറും ഗോവിന്ദ് പൻസാെരയും എം.എം. കൽബുർഗിയും വധിക്കപ്പെട്ടത് അവർ സ്വതന്ത്ര ചിന്തയെയും എതിർപ്പിെൻറ ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമാണ്. പ്രക്ഷോഭത്തിലൂടെ എതിർപ്പിെൻറ മാർഗം സ്വീകരിച്ച കർഷകർക്ക് നേരെ നിറയൊഴിച്ച് ആറുപേരെ കൊലപ്പെടുത്തിയത് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറാണ്. ഇൗ സാഹചര്യത്തിൽ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ നിലനിൽപ്പിനെയും ജനങ്ങളുടെ സാഹോദര്യത്തെയും സംരക്ഷിക്കാൻ ഉണർന്നുപ്രവർത്തിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു. ആനന്ദ്, ഡോ. രാജൻ ഗുരുക്കൾ, എം.ജി.എസ്. നാരായണൻ, സച്ചിദാനന്ദൻ, പ്രഫ. എം. കെ. സാനു, സാറാ ജോസഫ്, ഡോ. കെ.കെ.എൻ. കുറുപ്പ്, സേതു, എം.എൻ. കാരശ്ശേരി, സി. ഗൗരീദാസൻ നായർ, കുരീപ്പുഴ ശ്രീകുമാർ, ഡോ.എ.കെ. രാമകൃഷ്ണൻ, ബി.ആർ.പി. ഭാസ്കർ, ഡോ. സെബാസറ്റ്യൻപോൾ തുടങ്ങി 50ഒാളം സാംസ്കാരിക നായകരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story