Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലസ്​ വൺ...

പ്ലസ്​ വൺ വിദ്യാർഥിനിയുടെ മരണം: അന്വേഷണം ഉൗർജിതം

text_fields
bookmark_border
പത്തനാപുരം: പ്ലസ്‌ വൺ വിദ്യാർഥിനി ദൂരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുനലൂർ സി.ഐ ബിനു വർഗീസി​െൻറ നേതൃത്വത്തിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കഴുത്തില്‍ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ റിൻസി ബിജുവിനെയാണ് (16) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയില്‍ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സംഘം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച വൈകീട്ട് അലിമുക്ക് സ​െൻറ് മേരീസ് പള്ളിയില്‍ സംസ്കാരം നടന്നു. കഴിഞ്ഞദിവസം തന്നെ റിന്‍സിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മകളുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതായും മുറിക്കുള്ളിൽ ആരോ പ്രവേശിച്ചിട്ടുണ്ടെന്നും മാതാവ് ബീന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടും ഉടന്‍ പൊലീസിന് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story