Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 2:29 PM IST Updated On
date_range 30 July 2017 2:29 PM ISTഹൗസിങ് ബോർഡ് ഫ്ലാറ്റുകളിൽനിന്ന് മാലിന്യം ഒഴുക്കുന്നു; പ്രദേശവാസികൾ രോഗ ഭീതിയിൽ
text_fieldsbookmark_border
* 140 ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ മാലിന്യ നിർമാർജന സംവിധാനമില്ല ബാലരാമപുരം: ഹൗസിങ് ബോർഡ് ഫ്ലാറ്റുകളിൽനിന്ന് പുറംതള്ളുന്ന മാലിന്യവും മലിനജലവും റോഡരികിലെ ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി. ഇതിനെതിരെ അഞ്ചുവന്നം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോഗ്യവകുപ്പിന് പരാതി നൽകി. തിരക്കേറിയ വിഴിഞ്ഞം റോഡിലേക്ക് മാലിന്യം പുറംതള്ളുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ മലിനജലം പമ്പ് സെറ്റിെൻറ സഹായത്തോടെ ബാലരാമപുരം സ്പിന്നിങ് മിൽ, എച്ച്.എൽ.എൽ എന്നീ സ്ഥാപനങ്ങളുടെ വഴിയിലൂടെ റോഡിലേക്ക് പമ്പുചെയ്യുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലിന ജലം പമ്പുചെയ്യുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഹൗസിങ് ബോർഡ് ഓണേഴ്സ് അസോസിയേഷെൻറ നിർദേശാനുസരണമാണ് മലിന ജലം പമ്പു ചെയ്യുന്നതെന്നാണ് തൊഴിലാളികൾ പറഞ്ഞത്. ഇതിനെതിരെ പരിസര മലിനീകരണ നിയമമനുസരിച്ച് നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ട് െറസിഡൻറ്സ് അസോസിയേഷൻ പരാതി നൽകി. കൂടാതെ, ഇവിടെനിന്നും മലിനജലം റോഡിലേക്ക് ഒഴുക്കാൻ ഒരു സ്ഥിരംഓടയും നിർമിക്കുന്നുണ്ട്. ബാലരാമപുരം വിഴിഞ്ഞം റോഡിൽ ജങ്ഷൻ മുതൽ പൊതു മാർക്കറ്റിന് സമീപം വരെയാണ് നിലവിൽ ഓടയുള്ളത്. അഞ്ചുവന്നം തെരുവിെൻറ ഇരുഭാഗങ്ങളിലും ഓട ഇല്ല. ഈ സാഹചര്യത്തിലാണ് ഹൗസിങ് ബോർഡിലെ മലിനജലം റോഡിൽ എത്തിക്കാൻ ഒാട നിർമിക്കുന്നത്. മാലിന്യം തള്ളുന്നത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കും എന്ന ഭീതിയിലാണ് പ്രദേശവാസികൾ. സർക്കാർ ആരോഗ്യ വകുപ്പിെൻറ കീഴിൽ പകർച്ചപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ തങ്ങൾക്ക് മാത്രമാണ് ഈ ദുര്യോഗമെന്ന് െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, ഹൗസിങ് ബോർഡ് അധികൃതർ സമുച്ചയത്തിൽ മലിന്യ നിർമാർജനത്തിന് സംവിധാനമൊരുക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 14 ബ്ലോക്കുകളിലായി 140 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. മാലിന്യം റോഡിലേക്ക് തള്ളുന്നത് തുടർന്നാൽ ശക്തമായ പ്രക്ഷോപം ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story