Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 2:26 PM IST Updated On
date_range 30 July 2017 2:26 PM ISTകേരളോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
പാലോട്: കേരളോത്സവത്തിന് പെരിങ്ങമ്മല പഞ്ചായത്തിൽ സ്വാഗതസംഘമായി. യോഗം പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫിസിൽ സംഘാടക സമിതി ഓഫിസ് തുറന്നു. ചെയർപേഴ്സണായി പി. ചിത്രകുമാരിയെയും ജനറൽ കൺവീനറായി എം.എസ്. സിയാദിനെയും തെരഞ്ഞെടുത്തു. അദാലത് പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റ്, വ്യാപാര ലൈസൻസ് എന്നിവ പല കാരണങ്ങളാൽ ലഭിക്കാത്തവർക്കായി ആഗസ്റ്റ് ഒന്നിന് പകൽ 11ന് പഞ്ചായത്ത് ഓഫിസിൽ അദാലത് സംഘടിപ്പിക്കും. രേഖകൾ സഹിതം നേരിട്ടോ പ്രതിനിധികളെയോ പങ്കെടുപ്പിച്ച് അദാലത്തിെൻറ സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story