Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 2:48 PM IST Updated On
date_range 29 July 2017 2:48 PM ISTസുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പാരലൽ കോളജ് അധ്യാപകൻ മുങ്ങിമരിച്ചു
text_fieldsbookmark_border
*മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ കിളിമാനൂർ: സുഹൃത്തുക്കൾക്കൊപ്പം മദ്യലഹരിയിൽ കുളിക്കാനെത്തിയ പാരലൽ കോളജ് അധ്യാപകെൻറ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന ബന്ധുക്കളുടെ പരാതിയെതുടർന്ന് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. അതേസമയം ശരീരത്തിൽ കാണപ്പെട്ട മുറിവ് കുളത്തിലെ മത്സ്യങ്ങൾ കടിച്ചുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. നഗരൂർ പഞ്ചായത്തിൽ മാത്തയിൽ ഇടവന കോണത്ത് വി.ബി നിവാസിൽ വേലുക്കുട്ടി --ഓമന (ബേബി) ദമ്പതികളുടെ മകൻ അനൂപാണ് (31) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ, കാരേറ്റ് മേഖലകളിലെ പാരലൽ കോളജ് അധ്യാപകനായിരുന്നു. അനൂപിെൻറ വസ്ത്രങ്ങൾ, മൊബൈൽ, ചെരുപ്പ്, കൈ ചെയിൻ, മാല, പഴ്സ് എന്നിവ ക്ഷേത്രക്കുളത്തിന് സമീപത്തെ കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. ഇതാണ് ദുരൂഹതയുണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച ഉച്ചയോടെ അനൂപും സുഹൃത്തുക്കളുമൊന്നിച്ച് മദ്യപിച്ചശേഷം കുളിക്കാനായി ക്ഷേത്രക്കുളത്തിൽ എത്തി. ഒരു തോർത്ത് മാത്രമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. കുളികഴിഞ്ഞ് ഒരാൾ വന്നശേഷം അടുത്തയാൾ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ അനൂപ് വെള്ളത്തിൽ താഴ്ന്നുപോയി. സംഭവം കണ്ട് പേടിച്ച് രക്ഷിക്കാൻ കഴിയാെത സുഹൃത്തുക്കൾ കരക്ക് കയറുകയായിരുന്നുവത്രെ. തുടർന്ന് അനൂപിെൻറ വസ്ത്രങ്ങളും മറ്റും കിണറ്റിൽ ഉപേക്ഷിച്ച് പോയി. നാട്ടുകാർ അറിയിച്ചതോടെ എത്തിയ കിളിമാനൂർ പൊലീസ്, വെഞ്ഞാറമൂട് ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കരക്കെത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കേശവപുരം സി.എച്ച്.സി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ വിദേശത്തുനിന്ന് എത്തിയശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ് അനൂപ്. സഹോദരങ്ങൾ: ദിലീപ് (ഗൾഫ്), അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story