Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.എസ്.​ റാം...

എസ്​.എസ്.​ റാം ഫൗണ്ടേഷൻ ഉദ്​ഘാടനം സെപ്​റ്റംബറിൽ

text_fields
bookmark_border
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പത്രഫോട്ടോഗ്രാഫർ എസ്.എസ്. റാമി​െൻറ സ്മരണ നിലനിർത്തുന്നതിനായി രൂപവത്കരിച്ച ഫൗേണ്ടഷ​െൻറ പ്രവർത്തനോദ്ഘാടനം സെപ്റ്റംബറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റാമി​െൻറ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയത്. ഹിന്ദുദിനപ്പത്രത്തി​െൻറ ചീഫ് ന്യൂസ് ഫോേട്ടാഗ്രാഫർ സി. രതീഷ്കുമാർ ചെയർമാനും റാമി​െൻറ സഹോദരീ ഭർത്താവ് എച്ച്. രാമകൃഷ്ണൻ സെക്രട്ടറിയും കേരളകൗമുദി ന്യൂസ് എഡിറ്റർ വി.എസ്. രാേജഷ്് വൈസ് ചെയർമാനും എ.സി. റെജി ട്രഷററുമാണ്. റാമി​െൻറ സ്മരണാർഥം എല്ലാ വർഷവും പത്രഫോട്ടോഗ്രാഫർമാർക്ക് അവാർഡ് ഏർപ്പെടുത്തുക, ഫോട്ടോഗ്രഫി രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുക, ഫോട്ടോ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷ​െൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ. ഭാരവാഹികളായ സി. രതീഷ് കുമാര്‍, എച്ച്. രാമകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story