Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവളം കൊട്ടാരം:...

കോവളം കൊട്ടാരം: സർക്കാർ തീരുമാനം വിചിത്രം ^രമേശ്​ ചെന്നിത്തല

text_fields
bookmark_border
കോവളം കൊട്ടാരം: സർക്കാർ തീരുമാനം വിചിത്രം -രമേശ് ചെന്നിത്തല തിരുവനന്തപുരം: കോവളം കൊട്ടാരത്തി​െൻറ ഉടമസ്ഥാവകാശം സർക്കാറിൽ നിലനിർത്തിക്കൊണ്ട് കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭ തീരുമാനം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയ ഇടതുമുന്നണി ഭരണത്തിലെത്തിയപ്പോൾ അത് വിട്ടുകൊടുക്കാൻ തീരുമാനിച്ചതിലൂടെ അവരുടെ കാപട്യം വെളിവായി. കൊട്ടാരത്തി​െൻറ ഉടമസ്ഥാവകാശത്തിന്മേൽ സിവിൽ കേസ് ഫയൽ ചെയ്യാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയാണെങ്കിൽ അതിനുള്ള അവകാശം നിലനിർത്തിക്കൊണ്ട് ഉടമസ്ഥാവകാശം കൈമാറുകയാണെന്നാണ് സർക്കാർ വിശദീകരിച്ചത്. ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അവ്യക്തതയുടെ പുകമറ പരത്തി കേരളത്തിലെ പൈതൃക സ്വത്ത് കൈമാറുകയാണ് ചെയ്തത്. സുപ്രീംകോടതി സർക്കാറി​െൻറ സ്പെഷൽ ലീവ് പെറ്റീഷൻ തള്ളിയെങ്കിലും കേരളത്തി​െൻറ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് സിവിൽകേസ് നടത്തുന്നതിനുള്ള വഴികൾ സർക്കാർ ആരായേണ്ടതായിരുന്നു. കൊട്ടാരം വിട്ടുകൊടുക്കണമെന്ന അഡ്വ. ജനറലി​െൻറയും നിയമ സെക്രട്ടറിയുടെയും നിയമോപദേശം ഉണ്ടെങ്കിൽ കൂടി പ്രഗല്ഭരായ മറ്റു നിയമജ്ഞരുടെയും ഉപദേശം സർക്കാർ സ്വീകരിക്കേണ്ടതായിരുെന്നന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story