Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതരസംസ്ഥാന ലോട്ടറികള്‍...

ഇതരസംസ്ഥാന ലോട്ടറികള്‍ മടങ്ങിവരുന്നത് സര്‍ക്കാറിെൻറ ഒത്താശയോടെ ^ചെന്നിത്തല

text_fields
bookmark_border
ഇതരസംസ്ഥാന ലോട്ടറികള്‍ മടങ്ങിവരുന്നത് സര്‍ക്കാറി​െൻറ ഒത്താശയോടെ -ചെന്നിത്തല തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നത് സംസ്ഥാനത്തെ ഇടതു സര്‍ക്കാറി​െൻറ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ ധനമന്ത്രി തോമസ് ഐസക് നിരപരാധിത്തം ചമയുന്നതില്‍ കാര്യമിെല്ലന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. തോമസ് ഐസക്കി​െൻറ പാര്‍ട്ടിയുടെ മുഖപത്രത്തിലാണ് മിസോറം ലോട്ടറിയുടെ വിൽപന സംസ്ഥാനത്ത് ആരംഭിച്ചതായി പരസ്യമുള്ളത്. ഇതില്‍നിന്നുതന്നെ ഇതരസംസ്ഥാന ലോട്ടറിക്കാരും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയും തമ്മിലെ ബന്ധം വ്യക്തമാണ്. നേരത്തേയും ഇടതു സര്‍ക്കാറി​െൻറ കാലത്താണ് ഇതരസംസ്ഥാന ലോട്ടറികള്‍ ഇവിടെ തഴച്ചുവളര്‍ന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നപ്പോള്‍തന്നെ ഒറ്റനമ്പര്‍ ലോട്ടറിയുടെയും മറ്റും പേരില്‍ സാൻറിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചിരുന്നു. അതി​െൻറ തുടര്‍ച്ചയാണ് ഇപ്പോള്‍ ജി.എസ്.ടിയുടെ മറവിലും നടക്കുന്നത്. വന്‍തോതില്‍ ടിക്കറ്റുകള്‍ അവര്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞുവെന്നത് ഉത്കണ്ഠയുളവാക്കുന്നു. കേരളത്തില്‍നിന്ന് കെട്ടുകെട്ടിച്ച ഇതരസംസ്ഥാന ലോട്ടറികളെ കേരളത്തില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story