Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിലെ മത്സ്യവിപണനം...

റോഡിലെ മത്സ്യവിപണനം തടഞ്ഞു; തൊഴിലാളികൾ മത്സ്യമാർക്കറ്റ്​ ഉപരോധിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: റോഡിലെ മത്സ്യവിപണനത്തിനെതിരായി നഗരസഭയും പൊലീസും നടപടി സ്വീകരിച്ചത് പ്രതിഷേധത്തിനും ഉപേരാധത്തിനും വഴിവെച്ചു. നഗരത്തിൽ രാത്രിയുള്ള മത്സ്യവിപണനം ഗതാഗതക്കുരുക്കിന് അടക്കം കാരണമാകുന്നെന്ന പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നഗരസഭ റോഡില്‍ വില്‍പനക്ക് വെച്ചിരുന്ന മത്സ്യം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് പൊലീസ് സഹായത്തോടെ മത്സ്യം ഇറക്കാന്‍ അനുവദിച്ചതുമില്ല. ഇത് മത്സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമായിരുന്നു. വിൽപനക്കെത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം പിടിച്ചെടുത്തതിലൂടെയും ചെറുകിട മത്സ്യവിപണനക്കാര്‍ക്ക് നഷ്ടം സംഭവിച്ചിരുന്നു. കച്ചേരി ജങ്ഷനില്‍ മാര്‍ക്കറ്റ് റോഡിലും പാലസ് റോഡില്‍ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് എതിര്‍വശത്തുമാണ് ഇത്തരത്തിൽ കച്ചവടം നടക്കാറുള്ളത്. ബസ്സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ മാര്‍ക്കറ്റിലായിരുന്നു ഉപരോധം. മത്സ്യവിപണനത്തിന് സൗകര്യമൊരുക്കുക, സ്വകാര്യ മാര്‍ക്കറ്റിലെ അമിതമായ ചുങ്കം പിരിവ് അവസാനിപ്പിക്കുക, പൊതുസ്ഥലത്തെ കച്ചവടത്തിനും ചുങ്കം പിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അഞ്ചുതെങ്ങിലെ മത്സ്യവിപണനക്കാരായ ഇരുന്നൂറോളം സ്ത്രീകളാണ് പ്രതിദിനം ആറ്റിങ്ങലില്‍ കച്ചവടത്തിനെത്തുന്നത്. ഇവര്‍ സംഘടിച്ചെത്തി മാര്‍ക്കറ്റിനുള്ളിലും പുറത്തും ഉപരോധം സൃഷ്ടിച്ചു. സമരവിവരമറിയാതെ വെള്ളിയാഴ്ചയും മത്സ്യവുമായി നിരവധി വിപണനക്കാര്‍ ഇവിടെ എത്തിയിരുന്നു. ഇവരും സമരക്കാരും തമ്മിലും തര്‍ക്കവും ബഹളവും നടന്നു. സമരക്കാരെ ഒഴിപ്പിക്കാന്‍ സ്വകാര്യ മാര്‍ക്കറ്റുടമ പൊലീസി​െൻറ സഹായം തേടിയെങ്കിലും നടന്നില്ല. മത്സ്യവിപണനക്കാരും അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നവരും സംയുക്തമായി രാവിലെ പാലസ് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ചുതെങ്ങില്‍നിന്നുള്ള ജനപ്രതിനിധികളും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ വൈകീട്ട് മൂന്നിന് നഗരസഭയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡ് ഉപരോധത്തില്‍നിന്ന് ഇവര്‍ പിന്‍വാങ്ങിയത്. ബസ്സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ മാര്‍ക്കറ്റിനെതിരെ വ്യാപകമായ പരാതിയാണുള്ളത്. നേരത്തേ പലതവണ നഗരസഭ ഈ മാര്‍ക്കറ്റിനെതിരെ നടപടിക്ക് ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങിയിരുന്നു. നിലവില്‍ ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് നഗരസഭ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്നത്. അതേസമയം മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ മാത്രം മത്സ്യവിപണനം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് നഗരസഭ. ഓണത്തിരക്ക് കൂടി വരുന്നത് മുന്നില്‍കണ്ട് കര്‍ശന നിലപാടിലാണ് പൊലീസും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story