Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 2:44 PM IST Updated On
date_range 28 July 2017 2:44 PM ISTസി.പി.എം^സി.പി.ഐ സംഘട്ടനം: 36 പേർക്കെതിരെ കേസ്
text_fieldsbookmark_border
സി.പി.എം-സി.പി.ഐ സംഘട്ടനം: 36 പേർക്കെതിരെ കേസ് പുനലൂർ: ഇടമണ്ണിലും പുനലൂരിലുമുണ്ടായ സി.പി.എം-സി.പി.ഐ സംഘട്ടനത്തിൽ കണ്ടാലറിയാവുന്ന 36 പേർക്കെതിരെ കേസെടുത്തു. ഇടമണ്ണിൽ സി.പി.ഐക്കാരുടെ വീടുകയറി സ്ത്രീകളെയടക്കം മർദിച്ചതിന് സി.പി.എമ്മുകാരായ ഏഴുപേർക്കെതിരെയും സി.പി.ഐക്കാരായ നാലു പേർ?ക്കതിരെയും തെന്മല പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രിയിൽ പ്രശ്നം സൃഷ്ടിച്ച് ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയതായി ആരോപിച്ച് ഇരു പാർട്ടിയിലെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പുനലൂർ പൊലീസാണ് കേസെടുത്തത്. അതേസമയം, ഒരേ മുന്നണിയിലെ ഇരു പാർട്ടികളിലെയും പ്രവർത്തകർ നിരന്തരം ഏറ്റുമുട്ടുന്നത് കിഴക്കൻ മേഖലയിൽ ക്രമസമാധാന പ്രശ്നമായി മാറുകയാണ്. ഭരണത്തിലുള്ളവർ തമ്മിലടിച്ച് താലൂക്ക് ആശുപത്രി പോലെ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് പ്രതിഷേധാർഹമാണന്നും ഇത്തരം പ്രവർത്തികളിൽനിന്ന് പിന്മാറണമെന്നും കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡൻറ് നെൽസൺ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story