Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 2:41 PM IST Updated On
date_range 28 July 2017 2:41 PM ISTസമരങ്ങളും നിയമനടപടികളും ലക്ഷ്യം നേടിയില്ല; കോവളം കൊട്ടാരത്തിൽ സർക്കാറിന് ഇനി അവകാശം പേരിനുമാത്രം
text_fieldsbookmark_border
തിരുവനന്തപുരം: പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങളും നിയമനടപടികളും ലക്ഷ്യം നേടാതെയാണ് കോവളം കൊട്ടാരവും അനുബന്ധഭൂമിയും േഹാട്ടൽ ഗ്രൂപ്പിന് കൈമാറുന്നത്. ഉടമാവകാശത്തിനായി നിയമനടപടി സ്വീകരിക്കാനുള്ള അവകാശം മാത്രമാണ് അവശേഷിക്കുന്നത്. ഏറെ രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള ഉടമസ്ഥർക്കെതിരെ ഇതൊക്കെ എവിടെവെര എത്തുമെന്ന് കാലം തെളിയിക്കേണ്ടതാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധഭൂമിയും 1962ലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏറെ പൈതൃക പ്രാധാന്യമുള്ള ഹാൽസിയൽ കൊട്ടാരമാണിത്. 1970ല്‍ കൊട്ടാരവും ഭൂമിയും കേന്ദ്ര സർക്കാറിെൻറ വിനോദസഞ്ചാരവകുപ്പിന് കൈമാറി. കൈമാറ്റ നടപടികൾ തീരുമാനിക്കാൻ അന്ന് ടൂറിസം, റവന്യൂ സെക്രട്ടറിമാരെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അവർ അന്ന് കാര്യമായ വ്യവസ്ഥകളൊന്നും ഉണ്ടാക്കിയില്ലെന്നുവേണം കരുതാൻ. ഐ.ടി.ഡി.സിയുടെ അശോക ബീച്ച് റിസോര്‍ട്ട് 2002വരെ ഇവിടെ പ്രവര്‍ത്തിച്ചു. എന്നാൽ, സ്വകാര്യവത്കരണത്തിെൻറ ഭാഗമായി കൊട്ടാരവും സ്ഥലവും 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റു. എംഫാർ ഗ്രൂപ്പാണ് വാങ്ങിയത്. കൊട്ടാരവും ഭൂമിയും കൂടിയാണ് കൈമാറിയത്. കൊട്ടാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് വൻ പ്രക്ഷോഭങ്ങൾക്ക് തിരുവനന്തപുരം സാക്ഷ്യം വഹിച്ചു. പിന്നീട് എംഫാർ ഗ്രൂപ് ലീല ഗ്രൂപ്പിന് വിറ്റു. അവരിൽനിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥരായ ആർ.പി ഗ്രൂപ് ഹോട്ടൽ വാങ്ങിയത്. പൈതൃകസ്മാരകമായി കൊട്ടാരം നിലനിര്‍ത്തണമെന്ന രാജകുടുംബത്തിെൻറ അഭ്യർഥന മാനിച്ച് 2004ല്‍ കൊട്ടാരവും അനുബന്ധഭൂമിയും ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ 2005ല്‍ ഹൈകോടതി റദ്ദാക്കി. തുടര്‍ന്ന് കൊട്ടാരം ഏറ്റെടുക്കാന്‍ 2005 ആഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. എന്നാൽ, ഇത് ഭരണഘടന വിരുദ്ധമാണെന്ന് 2011-ല്‍ ഹൈകോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയും തള്ളി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ 2016ല്‍ നിരസിക്കപ്പെട്ടു. ഹൈകോടതിവിധി പ്രകാരം വസ്തു കൈമാറാത്തതിനെതിരെ ആർ.പി ഗ്രൂപ് കോടതിയലക്ഷ്യത്തിന് ഹരജി ഫയല്‍ ചെയ്തിരുന്നു. സുപ്രീംകോടതി സ്പെഷല്‍ ലീവ് പെറ്റീഷന്‍ തള്ളിയ സാഹചര്യത്തില്‍ വീണ്ടും അപ്പീലിന് സാധ്യതയില്ലെന്നാണ് നിയമവകുപ്പും അഡ്വക്കറ്റ് ജനറലും സർക്കാറിന് നിയമോപദേശം നൽകിയത്. എന്നാൽ, ഉടമാവകാശത്തിന് സിവിൽ കേസ് ഫയൽ ചെയ്യാനാകുമെന്ന നിയമോപദേശവും സർക്കാറിന് ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story