Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:48 PM IST Updated On
date_range 27 July 2017 2:48 PM ISTനടപ്പുശീലങ്ങൾക്കെതിരെ നടന്ന് തുടക്കം, ലോക്കപ്പിലടങ്ങാത്ത ആവേശം
text_fieldsbookmark_border
തിരുവനന്തപുരം: അണയാത്ത സമരാവേശവും നടപ്പുശീലങ്ങൾക്കെതിരെ നടന്ന് തുടങ്ങിയ ജീവിതവും തീർത്ത വിപ്ലവമായിരുന്നു കെ.ഇ. മാമ്മൻ. സർ സി.പിയുടെ ഏകാധിപത്യപ്രവണതകൾക്കെതിെര വിദ്യാർഥി കാലത്തുതന്നെ ഏറ്റുമുട്ടൽ, തുടർന്ന് ജയിൽ വാസം, ഒടുവിൽ പഠനം വിട്ട് പോരാട്ടത്തിെൻറ തെരുവിേലക്ക്.... സ്വാതന്ത്യപ്രക്ഷോഭത്തിെൻറ ആവേശോജ്വലത അവസാനം വരെ ഇടനെഞ്ചിൽ കെടാതെ കരുതിയിരുന്നു മാമ്മൻ. പ്രായം 90 പിന്നിട്ടപ്പോഴും ആവേശത്തിൽ 18െൻറ കരുത്തും വാക്കുകളിൽ പടവാളിെൻറ മൂർച്ചയുമായിരുന്നു. ദേശീയപ്രസ്ഥാനത്തിെൻറ സമരധാരയിൽ അണിചേരണമെന്ന ഗാന്ധിജിയുടെ ആഹ്വാനം നെഞ്ചേറ്റി ക്ലാസ്മുറിയിൽനിന്ന് നേരെ സമരരംഗത്തേക്കിറങ്ങി. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് നടന്ന യോഗങ്ങളും മറ്റും ചെറുപ്രായത്തിൽതന്നെ മാമ്മനെ സ്വാധീനിച്ചിരുന്നു. സി. കേശവെൻറ പ്രശസ്‌തമായ കോഴഞ്ചേരി പ്രസംഗം കേൾക്കാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. തിരുവനന്തപുരം ആർട്സ് കോളജിൽ ഇൻറർ മീഡിയറ്റിന് പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കാവുന്നത്. അന്ന് കോളജിൽ നടന്ന യോഗത്തിലെ പ്രസംഗത്തിൽ സി.പിയെ കടന്നാക്രമിച്ചു. അധികം വൈകാതെ ഓൾ ട്രാവൻകൂർ സ്റ്റുഡൻറ്സ് യൂനിയെൻറ പ്രസിഡൻറുമായി. വളരെ സങ്കീർണതകളുടെയും കഷ്ടപ്പാടുകളുടെയും നാളുകളായിരുന്നു പിന്നീട്. യൂനിയെൻറ മൂന്നാമത് പ്രസിഡൻറായിരിക്കെ 1937ൽ തിരുനക്കര മൈതാനത്ത് സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തതിെൻറ പേരിലായിരുന്നു ആദ്യ ലോക്കപ്പ് ജീവിതം. കല്ലെറിഞ്ഞുവെന്ന കള്ളക്കേസുണ്ടാക്കി കോട്ടയം പൊലീസായിരുന്നു ലോക്കപ്പിലടച്ചത്. റൗഡികളെയും ഗുണ്ടകളെയും അറസ്റ്റ് ചെയ്യാനുപയോഗിക്കുന്ന വകുപ്പ് 90 പ്രകാരമായിരുന്നു അറസ്റ്റ്. തുടർന്ന് ദിവാൻ സർ സി.പി രാമസ്വാമി അയ്യർ പ്രത്യേക നിർദേശം നൽകിയതിനെ തുടർന്ന് മാമ്മനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. പിറന്ന നാടിനുവേണ്ടി വിദ്യാഭ്യാസ ജീവിതത്തിൽതന്നെയായിരുന്നു ആദ്യ ത്യാഗം. യൂനിവേഴ്സിറ്റി പരീക്ഷക്ക് പണമടച്ചിരുന്നെങ്കിലും പരീക്ഷ കഴിയുന്നതു വരെ വിചാരണ നടത്താതെ ഇടക്കിടക്ക് കോടതിയിൽ ഹാജരാകണമെന്ന് വിധിയിറക്കിയായിരുന്നു േദ്രാഹം. ഇതോടെ പഠനം അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story