Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:38 PM IST Updated On
date_range 27 July 2017 2:38 PM ISTകൊച്ചി കപ്പൽ നിർമാണശാല സ്വകാര്യവത്കരിക്കില്ല: കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചി കപ്പൽ നിർമാണശാല സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി. ഡൽഹിയിൽ ബുധനാഴ്ച കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കപ്പൽശാലയുടെ 25 ശതമാനം ഓഹരികൾ മാത്രമേ സ്വകാര്യമേഖലക്ക് കൈമാറൂവെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി. കൈമാറുന്ന 25 ശതമാനത്തിൽ തൊഴിലാളികൾക്കും എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കും പങ്ക് നൽകാൻ കേന്ദ്രം തയാറാണെന്ന് ഗഡ്കരി അറിയിച്ചു. കപ്പൽശാലയിൽ 2000 കോടി രൂപ മുതൽമുടക്കിൽ ൈഡ്ര ഡോക്ക് ഉൾപ്പെടെ വികസന പദ്ധതികൾ നടപ്പാക്കും. ഇതുവഴി 5000 പേർക്ക് തൊഴിൽ ലഭിക്കും. ഓഹരി വിൽപനയിൽനിന്നും ലഭിക്കുന്ന തുക കപ്പൽശാലയുടെതന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story