Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മും പൊലീസും...

സി.പി.എമ്മും പൊലീസും നടത്തിയത് നരനായാട്ടെന്ന്

text_fields
bookmark_border
തിരുവനന്തപുരം: ബാലരാമപുരത്ത് യു.ഡി.എഫി​െൻറ സമരപ്പന്തലില്‍ സി.പി.എമ്മും പൊലീസും നടത്തിയത് നരനായാട്ടെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍. എം. വിന്‍സ​െൻറ് എം.എല്‍.എക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫി​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലില്‍ പ്രകോപനം ഇല്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. സംഘര്‍ഷാവസ്ഥ അറിയാമായിരുന്നിട്ടും പൊലീസ് മനഃപൂർവം സി.പി.എം ജാഥ സമരപ്പന്തലിന് മുന്നിലൂടെ കടത്തിവിടുകയായിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി എം. വിന്‍സ​െൻറി​െൻറ ജാമ്യം തടയുക എന്ന ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story