Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:30 PM IST Updated On
date_range 27 July 2017 2:30 PM ISTഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും
text_fieldsbookmark_border
കിളിമാനൂർ: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മടവൂർ പഞ്ചായത്തിലെ ബൂത്ത്തല കുടുംബസംഗമം വ്യാഴാഴ്ച നടക്കും. വൈകുന്നേരം മൂന്നിന് സീമന്തപുരത്ത് നടക്കുന്ന സമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തും. സത്യദാസ് അധ്യക്ഷതവഹിക്കും. പരിപാടികളുടെ ഭാഗമായി വൃക്ഷതൈ നടീൽ, തൈവിതരണം, മുതിർന്ന പൗരന്മാരെ ആദരിക്കൽ എന്നിവയും നടക്കും. ലഹരിവിമുക്തി ബോധവത്കരണ ക്ലാസും നാടകവും കിളിമാനൂർ: പഞ്ചായത്തിെൻറയും എക്സൈസ് വകുപ്പിെൻറയും ആഭിമുഖ്യത്തിൽ ലഹരിവിമുക്തി ബോധവത്കരണവും നാടകാവതരണവും നടത്തി. കിളിമാനൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിനി അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ആർ.ആർ സുനിൽ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സത്യപ്രസൻ, എൽ. ബിന്ദു, കെ.രവി, ജെ. സജികുമാർ, ബി.എസ്. റെജി, ബീനാ വേണുഗോപാൽ, എൽ. ലുപിത, എസ്. അനിത, ലില്ലിക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി ബാബു നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story