Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞു കിട്ടിയ പഴ്​സ്​...

കളഞ്ഞു കിട്ടിയ പഴ്​സ്​ തിരികെ നൽകി

text_fields
bookmark_border
ഇരവിപുരം: വ്യാപാരിയുടെ സത്യസന്ധതയാൽ യുവാവി​െൻറ പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ ലഭിച്ചു. കൊട്ടിയം പേരയം സ്വദേശി റിയാസി​െൻറ പഴ്സാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. കൊല്ലൂർവിള വൈ മുക്കിലെ വ്യാപാരിയായ കൊല്ലൂർവിള നഗർ-108 കിടങ്ങഴികത്ത് നജീബാണ് റോഡിൽനിന്ന് കിട്ടിയ 16,500 രൂപയും എ.ടി.എം കാർഡ് അടക്കം രേഖകളുമുള്ള പഴ്സ് ഉടമക്ക് തിരികെ നൽകിയത്. ഭാര്യയുടെ ചികിത്സ നടത്തിയതി​െൻറ പണം അടയ്ക്കുന്നതിനായി ആശുപത്രിയിലേക്ക് പോകവെയാണ് റിയാസിന് പഴ്സ് നഷ്ടപ്പെട്ടത്. വിവരം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഇതിനിടെയാണ് നജീബിന് പഴ്സ് ലഭിക്കുന്നത്. ഇത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും എസ്.ഐ ഉമറുൽ ഫറൂക്കി​െൻറ സാന്നിധ്യത്തിൽ റിയാസിന് കൈമാറുകയുമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story