Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്വേഷണ ഉദ്യോഗസ്ഥ...

അന്വേഷണ ഉദ്യോഗസ്ഥ വിൻസെൻറിനെ കണ്ടിട്ടില്ല ^കെ.മുരളീധരൻ

text_fields
bookmark_border
അന്വേഷണ ഉദ്യോഗസ്ഥ വിൻസ​െൻറിനെ കണ്ടിട്ടില്ല -കെ.മുരളീധരൻ *കെ. മുരളീധരൻ ജയിലിൽ വിൻെസൻറിനെ സന്ദർശിച്ചു ബാലരാമപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വിൻസ​െൻറ് എം.എൽ.എയെ അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര സബ് ജയിലിലെത്തി വിൻെസൻറിനെ സന്ദർശിച്ച ശേഷം ബാലരാമപുരത്തെ അദ്ദേഹത്തി‍​െൻറ വീട്ടിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് അജിതാ ബീഗം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, അജിതാ ബീഗത്തോട് വിൻസ​െൻറിനെ കണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കണം. വേണ്ടതരത്തിൽ അന്വേഷണം നടത്താതെയാണ് അറസ്റ്റ്. വിൻെസൻറി‍​െൻറ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണം. അപ്പോൾ മാത്രമേ ഇതിനു പിന്നിലെ രാഷ്്ട്രീയം വ്യക്തമാകൂ. ഗുണ്ടകളെ സംരക്ഷിച്ചതി​െൻറ പേരിൽ ഹൈകോടതി കുറ്റപ്പെടുത്തിയ സക്കീർ ഹുസൈനെ പെറ്റികേസെടുത്ത് വിട്ടയച്ച സർക്കാറാണിത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. പാർട്ടി പൂർണമായും വിൻെസൻറിനൊപ്പമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story