Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:22 PM IST Updated On
date_range 23 July 2017 2:22 PM ISTസംഘ്പരിവാർ വളര്‍ന്നത് മതേതര ശക്തികളുടെ അലംഭാവം മൂലം ^കെ. അംബുജാക്ഷന്‍
text_fieldsbookmark_border
സംഘ്പരിവാർ വളര്‍ന്നത് മതേതര ശക്തികളുടെ അലംഭാവം മൂലം -കെ. അംബുജാക്ഷന്‍ *മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ പതിനൊന്നായിരത്തിലധികം കര്‍ഷകർ ആത്മഹത്യ ചെയ്തു തിരുവനന്തപുരം: രാജ്യത്തിന് ഭീഷണിയായി സംഘ്പരിവാര്‍ വളര്‍ന്നത് മതേതര ശക്തികളുടെ അലംഭാവം മൂലമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍. പശുവിെൻറ പേരിൽ സംഘ്പരിവാര്‍ നടത്തുന്ന ദലിത്- മുസ്ലിം കൊലകള്‍ക്കെതിരെ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയോടനുബന്ധിച്ച പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളില്‍നിന്ന് നേതാക്കളും അണികളും സംഘ്പരിവാര്‍ പാളയത്തിലേക്ക് ഒഴുകിയത് ഈ അലംഭാവം കൊണ്ടാണ്. സംഘ്പരിവാറിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ കേരളത്തിലെ മുന്നണികളും പരാജയപ്പെട്ടു. ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചത് ഇടതു, വലതു മുന്നണികളുടെ പരമ്പരാഗത വോട്ട് ബാങ്കിലുണ്ടായ വിള്ളലുകള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദലിതരെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്ത് തങ്ങളുടെ സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കാനാണ് സംഘ്പരിവാര്‍ പശു സ്‌നേഹവുമായി വരുന്നത്. രാജ്യത്തിെൻറ ഫെഡറലിസത്തെ തകര്‍ക്കുന്ന നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്- അദ്ദേഹം പറഞ്ഞു. കശാപ്പ് നിരോധവും നോട്ട് നിരോധവും രാജ്യത്തിെൻറ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചെന്നും രാജ്യമെമ്പാടും ഉയരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ അതിെൻറ ഫലമാണെന്നും റാലി ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. പതിനൊന്നായിരത്തിലധികം കര്‍ഷകരാണ് മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ ആത്മഹത്യ ചെയ്തത്. രാജ്യത്തെ സമ്പദ്വ്യവസ്ഥയും സാമൂഹികഘടനയും തകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും. വംശീയ വെറിയാണ് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ മതേതര ശക്തികള്‍ ഒന്നിച്ചുനിന്ന് സംഘ്പരിവാറിെൻറ കുത്സിത നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ഫ്രട്ടേണിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ഷ, സംസ്ഥാന കമ്മിറ്റി അംഗം സി.എം. നസീമ, ജില്ല ജനറല്‍ സെക്രട്ടറി മധു കല്ലറ, ശറഫുദ്ദീൻ, അൻഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story