Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:15 PM IST Updated On
date_range 22 July 2017 2:15 PM ISTചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കർ ദേവസ്വം ബോർഡിേൻറത് ^പ്രയാർ
text_fieldsbookmark_border
ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കർ ദേവസ്വം ബോർഡിേൻറത് -പ്രയാർ തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കർ ഭൂമി േദവസ്വം ബോർഡിേൻറതാണെന്ന് രാജമാണിക്യം റിപ്പോർട്ടിലുണ്ടെന്നും ഇത് തിരികെ കിട്ടണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. സർക്കാർ നിയോഗിച്ച കമീഷൻ റിേപ്പാർട്ടിലാണ് ഇക്കാര്യമുള്ളെതന്നതിനാൽ സർക്കാറിനും ഇക്കാര്യത്തിൽ ധാരണയുെണ്ടന്നാണ് മനസ്സിലാക്കുന്നത്. 2226 ഏക്കർ ഭൂമിയാണ് രാജമാണിക്യം കമീഷൻ ആകെ തിട്ടപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ദേവസ്വം ബോർഡിെൻറ കൈവശം രേഖകളുണ്ടെങ്കിലും ഏതാണ്ട് 2700 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇൗ ഭൂമി വീണ്ടെടുക്കണമെങ്കിൽ ദേവസ്വം ലാൻഡ് ൈട്രബ്യൂണൽ യാഥാർഥ്യമാകണം. ഇക്കാര്യവും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം. അച്ചൻകോവിലിൽ ഏതാണ്ട് 38 ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇതിപ്പോൾ തമിഴ്നാട്ടുകാരുടെ കൈവശമാണ്. ദേവസ്വം ബോർഡിൽനിന്ന് പാട്ടത്തിന് ലഭിെച്ചന്നാണ് രേഖകളിലുള്ളത്. എരുമേലിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് ദേവസ്വം ബോർഡ് നടപടി തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ തീർഥാടകരടക്കം നിരവധിപേർ ഇൗമേഖലയിൽ മരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story