Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:10 PM IST Updated On
date_range 22 July 2017 2:10 PM ISTകര്‍ക്കടക വാവുബലി: കുളത്തൂപ്പുഴയില്‍ ഒരുക്കമായി
text_fieldsbookmark_border
കുളത്തൂപ്പുഴ: കര്‍ക്കടക വാവുബലി ദിനത്തില്‍ പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് കുളത്തൂപ്പുഴയില്‍ സൗകര്യങ്ങളൊരുങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രകടവില്‍ പുഴയുടെ ഇരുകരകളിലും ആനക്കൂട് ശിവക്ഷേത്ര കടവിലും ബലിപ്പുരകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച മുതല്‍ പിതൃതര്‍പ്പണം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. കടവുകളില്‍ ഇറങ്ങുന്നവര്‍ പുഴയുടെ ആഴമുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കൂളത്തൂപ്പുഴ പൊലീസ് അറിയിച്ചു. -------------- ഗോത്ര സാരഥി പദ്ധതിക്ക് തുടക്കം കുളത്തൂപ്പുഴ: വനത്തിനുള്ളിലെ ആദിവാസി കോളനികളിൽനിന്ന് വിദ്യാലയങ്ങളിലേക്ക് പഠിതാക്കളെ വാഹനത്തിൽ എത്തിക്കുന്ന ഗോത്ര സാരഥി പദ്ധതിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി. ആദിവാസി ഉൗരുകളിലെ വിദ്യാർഥികൾ യാത്രാ സൗകര്യമില്ലാത്തതിെൻറ പേരിൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് പട്ടികവർഗ വികസന വകുപ്പിെൻറ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. കോളനികളിൽനിന്ന് രാവിലെ വിദ്യാലയങ്ങളിലേക്കും വൈകീട്ട് കോളനികളിലേക്കും വിദ്യാർഥികളെ സുരക്ഷിതമായി വാഹനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മലയോരത്തെ വില്ലുമല, പെരുവഴിക്കാല, രണ്ടാംമൈൽ, കുളമ്പി, കടമാൻകോട്, ചെറുകര തുടങ്ങിയ ആദിവാസി കോളനികളിലെ വിദ്യാർഥികൾക്കാണ് ഇപ്പോൾ ഗോത്രസാരഥി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സമീപ പ്രദേശങ്ങളിലെ കോളനികളിലേക്ക് നേരത്തേ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും കിഴക്കൻ മലയിലെ ഉൗരുകളിലേക്ക് ആദ്യമായാണ് പദ്ധതി ഏർപ്പെടുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story