Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നാംവർഷ...

ഒന്നാംവർഷ ബിരുദപ്രവേശനം: മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറ്- നിർദേശങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: 2017--18 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മ​െൻറ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്മ​െൻറ് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളജിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ, ഈ സപ്ലിമ​െൻററി അലോട്ട്മ​െൻറിൽ പുതുതായി അലോട്ട്മ​െൻറ് ലഭിക്കുകയും ചെയ്തവർ അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള ചെല്ലാൻ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1,525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ഇപ്രകാരം അഡ്മിഷൻ ഫീസ് അടച്ചവർ അഡ്മിഷൻ ഫീസ് അടച്ചതി​െൻറ വിവരം വെബ്സൈറ്റിൽ നൽകിയശേഷം അലോട്ട്മ​െൻറ് മെമ്മോ പ്രി​െൻറടുക്കേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളജിൽ പ്രവേശനം നേടേണ്ടതുമാണ്. മുൻ അലോട്ട്മ​െൻറുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തിയ അപേക്ഷകർക്ക് മൂന്നാം സപ്ലിമ​െൻററി അലോട്ട്മ​െൻറിൽ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് അലോട്ട്മ​െൻറ് ലഭിച്ചാൽ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളജിൽനിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ പ്രവേശനംനേടണം. ഇങ്ങനെയുള്ളവർ അഡ്മിഷൻ ഫീസ് വീണ്ടും അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അലോട്ട്മ​െൻറ് മെമ്മോ കാണുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story