Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 2:29 PM IST Updated On
date_range 20 July 2017 2:29 PM ISTവിജിലൻസ് ഇൻഫർമേഷൻ ഒാഫിസർക്ക് പിഴ
text_fieldsbookmark_border
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം വിവരം നൽകാത്തതിന് വിജിലൻസ് ഡയറക്ടറേറ്റിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ എ. ശ്രീകുമാരിയിൽനിന്ന് 2000 രൂപ പിഴ ഇൗടാക്കാൻ മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ എം. പെണ്ണമ്മക്കെതിരെ വിജിലൻസ് നടത്തുന്ന അന്വേഷണങ്ങൾ സംബന്ധിച്ച് േജാമോൻ പുത്തൻപുരയ്ക്കൽ നൽകിയ അപേക്ഷയിൽ വിജിലൻസ് വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാലും ജോലിത്തിരക്കുമൂലം വീഴ്ച സംഭവിച്ചതാണെന്നുമുള്ള വിശദീകരണം തള്ളിക്കൊണ്ടാണ് വിവരാവകാശ കമീഷൻ പിഴചുമത്തിയത്. സമാനമായ കേസിൽ ഇതേ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെ കഴിഞ്ഞമാസം വിവരാവകാശ കമീഷൻ മൂവായിരം രൂപ പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story