Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 2:27 PM IST Updated On
date_range 20 July 2017 2:27 PM ISTപ്രസ്ക്ലബ് വാർത്താസമ്മേളനങ്ങൾ നെയ്യാർ മേള ആഗസ്റ്റ് 25 മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: നെയ്യാർ മേള ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 12വരെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദസഞ്ചാര വകുപ്പ്, നെയ്യാറ്റിൻകര നഗരസഭ, വിവിധ പഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെ വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും െറസി. അസോസിയേനുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാകും മേള. മതസൗഹാർദം കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുന്ന, വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ഇക്കുറി സ്വദേശാഭിമാനി പുരസ്കാരം നൽകും. നാടകമേള, ഫുട്ബാൾ, കബഡി, ഷട്ട്ൽ, വോളിബാൾ, കളരിപ്പയറ്റ്, ജലോത്സവം, ഡോക്യൂമെൻററി ഫെസ്റ്റ്, മാരത്തൺ, പ്രതിഭ സംഗമം, ഘോഷയാത്ര, വനവിഭവങ്ങളുെട പ്രദർശനം, ആദിവാസി കലാവിരുന്ന്, ചക്ക ഉത്സവം, മെഡിക്കൽ എക്സിബിഷൻ, ഖാദിമേള, അത്തപ്പൂക്കള മത്സരം, നാടൻ പന്തുകളി തുടങ്ങി നിരവധി പരിപാടികൾ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ എം. ഷാനവാസ്, മീഡിയ കമ്മിറ്റി കൺവീനർ എം. രാജ്മോഹൻ എന്നിവർ പെങ്കടുത്തു. പാഴ്മരങ്ങളുടെ നികുതി ഒഴിവാക്കണം: ടിമ്പര്‍ മര്‍ച്ചൻറ് അസോ. തിരുവനന്തപുരം: പ്ലൈവുഡ് നിര്‍മാണത്തിന് ആവശ്യമായ റബര്‍ പാഴ്മരങ്ങളെ ചരക്കുസേവന നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരള ടിമ്പര്‍ മര്‍ച്ചൻറ്സ് അസോ. നേതക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവില്‍ നികുതി ഇല്ലാതിരുന്ന റബര്‍ പാഴ്മരങ്ങള്‍ക്ക് ഇപ്പോള്‍ 18 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. ജി.എസ്.ടി നിരക്കില്‍ പ്ലൈവുഡിന് 28 ശതമാനം നികുതിയായി. ഇത് റബര്‍ പാഴ്ത്തടി വ്യാപാരികളെയും ലക്ഷക്കണക്കിന് കര്‍ഷകരെയും ബുദ്ധിമുട്ടിലാക്കി. ബ്രാന്‍ഡഡ് കമ്പനികളുടെ ഉൽപന്നങ്ങള്‍ക്ക് ജി.എസ്.ടിയില്‍ കാര്യമായ വിലവര്‍ധന ഉണ്ടാകാത്തത് കേരളത്തിലെ പ്ലൈവുഡ് മേഖലക്ക് തിരിച്ചടിയായി. ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടല്‍ ഭീഷണിയിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയും ജി.എസ്.ടി കൗണ്‍സിലിനെയും സമീപിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ വക്കച്ചന്‍ പുല്ലാട്ട്, സി.എസ്. നാസര്‍, സി.എച്ച്. മുനീര്‍ എന്നിവര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story