Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 1:57 PM IST Updated On
date_range 18 July 2017 1:57 PM IST18 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: 11 ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ചൊവ്വാഴ്ച നടക്കുന്ന ഉപെതരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 13 ഗ്രാമപഞ്ചായത്ത് വാർഡുകളിലും മലപ്പുറം, കോഴിക്കോട്, കാസർേകാട് ജില്ലകളിലെ മൂന്ന് നഗരസഭ വാർഡുകളിലും ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. 19ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ജോലി നോക്കുന്ന ജീവനക്കാർക്ക് പോളിങ്ങിെൻറ തൊട്ടടുത്ത ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അവധി അനുവദിച്ചിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ് പോർട്ട്, ൈഡ്രവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് തെരഞ്ഞെടുപ്പിനും ആറുമാസത്തിന് മുമ്പ് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാർഡ് എന്ന ക്രമത്തിൽ. തിരുവനന്തപുരം--മാറനല്ലൂർ-ഉൗരൂട്ടമ്പലം, അമ്പൂരി-അമ്പൂരി, പത്തനംതിട്ട--കോട്ടാങ്ങൽ--കോട്ടാങ്ങൽ കിഴക്ക്, കോട്ടയം-ഉദയനാപുരം-വാഴമന, കല്ലറ-കല്ലറ പഴയപള്ളി, പാമ്പാടി-നൊങ്ങൽ, തൃശൂർ-മാള-പതിയാരി, പാലക്കാട്--കൊടുവായൂർ-ചാന്തിരുത്തി, മലപ്പുറം--എടക്കര--പള്ളിപ്പടി, മൂർക്കനാട്- കൊളത്തൂർ ചപലകപ്പറമ്പ്, തലക്കാട് --കാരയിൽ, വയനാട്--നൂൽപ്പുഴ-കല്ലുമുക്ക്, കണ്ണൂർ--പയ്യാവൂർ--ചമതച്ചാൽ. ആലപ്പുഴ--ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- -തൃക്കുന്നപ്പുഴ, കണ്ണൂർ--തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- -ധർമടം, മലപ്പുറം-കോട്ടയ്ക്കൽ നഗരസഭ--ചീനംപുത്തൂർ, കോഴിക്കോട്-ഫറോക്ക് നഗരസഭ--കോട്ടപ്പാടം, കാസർകോട് നഗരസഭ -കടപ്പുറം സൗത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story