കുടുംബങ്ങൾക്ക് കുരുക്കായി മഴവെള്ള ജല സംഭരണി പദ്ധതി-

08:19 AM
17/07/2017
മഴവെള്ള സംഭരണം ലക്ഷ്യമിട്ട് സ്ഥാപിച്ച സംഭരണികളുടെ നിർമാണത്തിൽ അശാസ്ത്രീയത. ഉപയോഗമില്ലെന്നും ഉള്ളസ്ഥലം നഷ്ടപ്പെട്ടെന്നുമാണ് കോളനി നിവാസികൾ പറയുന്നത്. മഴവെള്ളം ശേഖരിക്കുന്നതിന് നിരവധി വീടുകളിൽ സംഭരണികൾ സ്ഥാപിച്ചു. എന്നാൽ, പത്തടിയോളം വലുപ്പത്തിൽ നിർമിച്ച് നൽകിയ സംഭരണികൾ എല്ലായിടത്തും പാഴായി. അശാസ്ത്രമായി നിർമിച്ച ഇവ കൊണ്ട് ഒരു പ്രയോജനമില്ലെന്ന് വീട്ടുകാർ പറയുന്നു. ഇതിനായി ഉള്ള സ്ഥലത്തി​െൻറ കുറെഭാഗം നഷ്ടപ്പെട്ടത് വീട്ടുകാർക്കെല്ലാം കെണിയായി മാറിയിരിക്കയാണ്. ഗ്യാസ് നഷ്ടപ്പെട്ട ബയോഗ്യാസ് പദ്ധതി കോളനിയിലെ മാലിന്യസംസ്കരണത്തിന് മുൻതൂക്കംനൽകി ആരംഭിച്ച ബയോഗ്യാസ് പ്ലാൻറ് നിർമാണവും പാതിവഴിയിലായി. കമ്യൂണിറ്റി ഹാളിന് പിന്നിലായാണ് നിർമാണം തുടങ്ങിയത്. എന്നാൽ മുടങ്ങുകയായിരുന്നു. അന്യമാകുന്ന കളിക്കോപ്പുകൾ കുട്ടികൾക്കായി കളിക്കാൻ കളിക്കോപ്പുകളും ഉപകരണങ്ങളും ഒരു ഭാഗത്ത് നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികൾക്ക് ഇവിടേക്ക് പ്രവേശനമില്ല. കളിസ്ഥലം മതിൽകെട്ടി തിരിച്ച് പൂട്ടിട്ട് മാസങ്ങളായി. ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നതല്ലാതെ ആർക്കും പ്രയോജനമില്ല. ഉടൻ ഉദ്ഘാടനമെന്ന് പറയുന്നതല്ലാതെ എന്നെന്ന് ആർക്കും അറിയുകയും ഇല്ല. അഴിമതി ആരോപണങ്ങളും അനാസ്ഥയെന്ന പരാതിയും - കോളനി വികസനത്തി​െൻറ കരാർ ഏറ്റെടുത്ത സിഡ്കോയുടെയും വികസനകമ്മിറ്റിയുടേയും അനാസ്ഥയാണ് വികസനത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇതോടൊപ്പം പദ്ധതി നടത്തിപ്പിൽ അഴിമതി ഉള്ളതായി സംശയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. വി. ശിവൻകുട്ടി ആദ്യം എം.എൽ.എയായ കാലഘട്ടത്തിലാണ് ഒരുകോടിയുടെ പദ്ധതിക്ക് തുടക്കമിട്ടത്. വർഷം പലത് കഴിഞ്ഞിട്ടും കരാർ തുകയിൽ പകുതിയിലധികം സിഡ്കോ കൈപ്പറ്റിയെന്നും അതിന് അനുസരിച്ചുള്ള വികസനം നടന്നിട്ടില്ലെന്നുമാണ് പരാതി. പലപദ്ധതികളും തട്ടിപ്പിന് വേണ്ടി മാത്രമായിരുന്നു എന്ന ആക്ഷേപവും ശക്തമാണ്. സമരത്തിനൊരുങ്ങി െറസിഡൻറ്സ് അസോസിയേഷനും കോളനിക്കാരും- തങ്ങൾക്ക് അർഹതപ്പെട്ട സ്വപ്നപദ്ധതികൾ യാഥാർഥ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടുന്നു. കാലതാമസം നേരിട്ടാൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കുടുംബങ്ങൾ. കോളനിയിലെ എം.എസ്.കെ നഗർ െറസിഡൻസ് അസോസിയേഷൻ പ്രതിഷേധത്തിന് നേതൃത്വംനൽകുമെന്ന് പ്രസിഡൻറ് സി. സന്തോഷ്കുമാറും ജനറൽ സെക്രട്ടറി എം. സുരേഷും പറയുന്നു. റിപ്പോർട്ട്: അനിൽ സംസ്കാര ചിത്രങ്ങൾ: എസ്. ബിൻയാമിൻ
COMMENTS