Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഴ്സുമാരുടെ സമരം:...

നഴ്സുമാരുടെ സമരം: മാനേജ്മെൻറുകൾക്ക് സർക്കാർ ഒത്താശചെയ്യുന്നു ^ബിന്ദുകൃഷ്ണ

text_fields
bookmark_border
നഴ്സുമാരുടെ സമരം: മാനേജ്മ​െൻറുകൾക്ക് സർക്കാർ ഒത്താശചെയ്യുന്നു -ബിന്ദുകൃഷ്ണ കൊല്ലം: അടിസ്ഥാനശമ്പളം സുപ്രീംകോടതി നിജപ്പെടുത്തിയിട്ടും ഒന്നരമാസക്കാലമായി ഈ ആവശ്യം ഉന്നയിച്ച് സർക്കാറിന് മുന്നിൽ അവകാശരേഖ സമർപ്പിച്ച നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതെ വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ അവർ സമരരംഗത്ത് വന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ തയാറാകാത്ത ആശുപത്രി മാനേജ്മ​െൻറുകളെ നിലക്ക് നിർത്താൻ സർക്കാർ കാണിക്കുന്ന വിമുഖതയാണ് മാനേജ്മ​െൻറുകളെ കടുത്തതീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് മാനേജ്മ​െൻറുമായുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നതായും ബിന്ദുകൃഷ്ണ പറഞ്ഞു. പനികൊണ്ടും പകർച്ചവ്യാധി കൊണ്ടും കേരളം വിറക്കുമ്പോൾ ന്യായമായ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story