Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൃച്ചി^തിരുനെൽവേലി...

തൃച്ചി^തിരുനെൽവേലി ഇൻറർ​സിറ്റി ഒാടിത്തുടങ്ങി

text_fields
bookmark_border
തൃച്ചി-തിരുനെൽവേലി ഇൻറർസിറ്റി ഒാടിത്തുടങ്ങി തിരുവനന്തപുരം: തൃച്ചി-തിരുനെൽവേലി ഇൻറർസിറ്റി എക്സ്പ്രസ് (22627) തിരുവനന്തപുരത്തേക്ക് ഒാടിത്തുടങ്ങി. തൃച്ചിയിൽനിന്ന് ശനിയാഴ്ച രാവിലെ 7.05ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 3.25നാണ് തമ്പാനൂരിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക് 11.55ന് പുറപ്പെട്ട തിരുവനന്തപുരം-തിരുനെൽവേലി-ട്രിച്ചി ഇൻറർസിറ്റി രാത്രി 8.15ന് തൃച്ചിയിലെത്തി. മണപ്പാറ, ഡിണ്ടിഗൽ ജങ്ഷൻ, മധുര ജങ്ഷൻ, വിരുത നഗർ ജങ്ഷൻ, സാത്തൂർ, കോവിൽപട്ടി, വാഞ്ചിമണിയാച്ചി ജങ്ഷൻ, തിരുനെൽവേലി ജങ്ഷൻ, വള്ളിയൂർ, നാഗർകോവിൽ, കുഴിത്തുറ എന്നിവിടങ്ങളിലാണ് സ്േറ്റാപ്പുകളുള്ളത്. തിരുവനന്തപുരം-ഗുരുവായൂർ, ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസുകളുമായി കണക്ഷൻ ലഭിക്കുമെന്നതാണ് പുതുതായി ലഭ്യമാകുന്ന ട്രെയിൻ സർവിസുകളെ പ്രത്യേകത. തൃച്ചി ശ്രീരംഗം, പളനി, മധുര തീർഥാടന കേന്ദ്രങ്ങളെയും സർവിസുകൾ ബന്ധിപ്പിക്കുന്നുണ്ട്. ഒരു എ.സി ചെയർകാർ, ഏഴ് സെക്കൻറ് ചെയർകാർ കമ്പാർട്ട്മ​െൻറുകൾ, എട്ട് ജനറൽ ചെയർകാറുകൾ എന്നിവയാണ് ട്രെയിനിലുള്ളത്. തിരുവനന്തപുരത്ത്നിന്ന് മധുരയിലേക്ക് എ.സിയിൽ 490 രൂപയും നോൺ എ.സിയിൽ 135 രൂപയുമാണ് നിരക്ക്. ത്രിച്ചിയിലേക്ക് യഥാക്രമം 640ഉം 175ഉം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story