Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 1:55 PM IST Updated On
date_range 16 July 2017 1:55 PM ISTപൊലീസ് ആസ്ഥാനത്ത് കൺേട്രാൾ റൂം പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനവും മേൽനോട്ടവും കൂടുതൽ ശക്തമാക്കാൻ . സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് െബഹ്റ ഉദ്ഘാടനം നിർവഹിച്ചു. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനാണ് പുതിയ കൺേട്രാൾ റൂം ആരംഭിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ജില്ലതലത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അപഗ്രഥനം, വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കൽ, അന്തർജില്ല ഏകോപനത്തിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശങ്ങൾ ബന്ധപ്പെട്ടവരിൽ എത്തിക്കൽ, ഗതാഗത നിയന്ത്രണം പോലുള്ള കാര്യങ്ങളിൽ സംസ്ഥാനതലത്തിൽ വേണ്ട വിവരങ്ങൾ നൽകൽ, പൊലീസ് ആസ്ഥാനെത്ത നിർദേശങ്ങൾ ഫലപ്രദമായി നടപ്പിൽവരുത്തുന്നതിന് മാർഗനിർദേശങ്ങൾ നൽകലും നിരീക്ഷണങ്ങളും തുടങ്ങിയവയാണ് പുതിയ കൺേട്രാൾ റൂം വഴി നിർവഹിക്കുക. ഇൻറലിജൻസ് ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസിൻ, ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി, ബറ്റാലിയൻ എ.ഡി.ജി.പി സുധേഷ് കുമാർ, ഐ.ജിമാരായ മനോജ് എബ്രഹാം, ബൽറാം കുമാർ ഉപാധ്യായ, ജി. ലക്ഷ്മൺ, പുതിയ കൺേട്രാൾ റൂമിെൻറ ചുമതലയുള്ള വനിത പൊലീസ് ബറ്റാലിയൻ കമാൻഡൻറ് ആർ. നിശാന്തിനി, എസ്.പിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story