Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കര മണ്ഡലത്തിൽ...

അരുവിക്കര മണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് 2.4 കോടി

text_fields
bookmark_border
കാട്ടാക്കട: അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനായി 2.4 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി -പ്രാദേശിക വികസന ഫണ്ടുകളില്‍നിന്നാണ് റോഡുകളുടെ തുക അനുവദിച്ചത്. വിതുര പഞ്ചായത്തിലെ ചേന്നന്‍പാറ -ചാരുപാറ -പന്നിയോട്ടുമൂല റോഡിന് 22 ലക്ഷം, തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി -കാവുംമൂല റോഡിന് 10 ലക്ഷം, പറണ്ടോട് -കിഴക്കുംകര -ജവാന്‍ റോഡിന് 5 ലക്ഷം, ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുളപ്പട -മാനുംമൂട് റോഡിന് 15 ലക്ഷം, പരുത്തിക്കുഴി -കാഞ്ഞിരംപാര റോഡിന് 20 ലക്ഷം, എലിയാവൂര്‍ ക്ഷേത്ര റോഡിന് നാല് ലക്ഷം, പൂവച്ചല്‍ പഞ്ചായത്തിലെ മഞ്ചാടിനട -താളിക്കല്ല് റോഡിന് 25 ലക്ഷം, പൂവച്ചല്‍- വഴുതനമുകള്‍- ദര്‍പ്പക്കാട് റോഡിന് 20 ലക്ഷം, വെള്ളനാട് പഞ്ചായത്തിലെ മേലെവിള കൊക്കോതമംഗലം റോഡിന് 17.5 ലക്ഷം, മഴുവന്‍കോട് അരുവിക്കുഴി റോഡിന് 10 ലക്ഷം, കണ്ണമ്പള്ളി - ഭൂതംകോട് റോഡിന് 20 ലക്ഷം, മൂഴി- എലിയാവൂര്‍ റോഡിന് 25 ലക്ഷം, അരുവിക്കര പഞ്ചായത്തിലെ കളത്തറ പ്ലാച്ചിവന്നിപ്പുഴ- ഇലവിന്മൂട് റോഡിന് 25 ലക്ഷം, പാങ്ങ -കൊച്ചുനാണുമല റോഡിന് 10 ലക്ഷം, അരുവിക്കര -കൈപ്പള്ളിക്കോണം റോഡിന് അഞ്ച് ലക്ഷം, മൈലമൂട് -ചെരുമാങ്കോട്ടുകോണം റോഡിന് ഏഴ് ലക്ഷം, എന്നിങ്ങനയാണ് തുക അനുവദിച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃകളുടെ ടെൻഡര്‍ നടപടി നടന്നുവരുന്നതായും ഇവയുടെ നിർമാണം ഉടന്‍ ആരംഭിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story