Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 1:49 PM IST Updated On
date_range 11 July 2017 1:49 PM ISTകശുവണ്ടി മേഖലയിൽ വീണ്ടും സമരകാഹളം
text_fieldsbookmark_border
കൊല്ലം: കശുവണ്ടി മേഖലയിൽ വീണ്ടും സമരകാഹളത്തിന് വഴിയൊരുങ്ങുന്നു. നവംബർ അവസാനത്തോടെ അവസാനിച്ച സമരങ്ങളാണ് വീണ്ടും തുടങ്ങുന്നത്. വി.എൽ.സി മാനേജ്മെൻറിെൻറ കീഴിലെ കേരളത്തിെല 14 ഫാക്ടറികൾ അടച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് 12 മുതൽ ഫാക്ടറികളുടെ ഹെഡ് ഒാഫിസ് പടിക്കൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കുമെന്ന് കേരള കാഷ്യൂ വർക്കേഴ്സ് െസൻറർ സി.െഎ.ടി.യു പ്രഖ്യാപിച്ചു. ഇതോടെ മറ്റ് യൂനിയനുകളും സമരരംഗത്തേക്ക് വരുമെന്നാണ് സൂചന. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ ജൂലൈയോടെ കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ ഇടതു യൂനിയനുകളും പിന്നാലെ െഎ.എൻ.ടി.യു.സിയും സമരം തുടങ്ങിയിരുന്നു. പിന്നീട് അടഞ്ഞുകിടക്കുന്ന എല്ലാ കശുവണ്ടി ഫാക്ടറികൾക്ക് മുന്നിലും സത്യഗ്രഹം എന്ന രീതിയിലേക്ക് സമരം ശക്തിെപ്പട്ടു. നവംബർ 30ന് വി.എൽ.സി മാനേജർമാർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സത്യഗ്രഹ സമരം അവസാനിച്ചത്. സി.െഎ.ടി.യു പിന്മാറിയതോടെ മറ്റ് യൂനിയനുകളും സമരം അവസാനിപ്പിക്കുകയായിരുന്നു. മാർച്ച് 15ഒാടെ ഫാക്ടറികൾ തുറക്കാമെന്ന് വി.എൽ.സി മാനേജ്മെൻറ് മുഖ്യമന്ത്രിയുമായി കരാർ െവച്ചിട്ടുണ്ടെന്നും അതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്നും സി.െഎ.ടി.യു ഭാരവാഹികൾ പറഞ്ഞിരുന്നു. ഇൗ കരാറിൽനിന്ന് പിന്നീട് പിന്മാറിയ വി.എൽ.സി മാനേജ്മെൻറ് ഫാക്ടറികൾ തുറന്നില്ല. ഫാക്ടറികളുടെ പടിക്കൽ നടന്നുവന്ന സമരങ്ങൾ അവസാനിപ്പിക്കുകയും വി.എൽ.സി മുതലാളിയുടെ വീട്ടുപടിക്കൽ സമരം തുടങ്ങാനുമിരുന്ന ദിവസമാണ് മുഖ്യമന്ത്രിയുമായി കരാറുണ്ടാക്കിയത്. ഇതെതുടർന്ന് എല്ലാ സമരങ്ങളും സി.െഎ.ടി.യു അവസാനിപ്പിക്കുകയായിരുന്നു. ജില്ലയിൽ ഏറ്റവും അധികം കശുവണ്ടി ഫാക്ടറികളുള്ളത് വി.എൽ.സി കമ്പനിക്കാണ്. അവർ ഫാക്ടറികൾ തുറന്നാൽ മറ്റുള്ളവരും തുറക്കുമെന്നതിനാലാണ് വി.എൽ.സിയിലേക്ക് സമരം കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ടായത്. ഫാക്ടറികൾ തുറന്നാൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടാകുമെന്നും നഷ്ടംസഹിച്ച് വ്യവസായം നടത്താനാവില്ലെന്നുമാണ് വി.എൽ.സി അധികൃതർ ചർച്ചകളിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി നേരേത്ത നടത്തിയ ചർച്ചയിലും മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ ചർച്ചകളും ഇൗ നഷ്ടക്കണക്കുകൾ മൂലം തീരുമാനമാകാതെ പിരിയുകയായിരുന്നു. വീണ്ടും മുഖ്യമന്ത്രിയുമായി വി.എൽ.സി ഉടമകൾ ചർച്ച നടത്തിയശേഷം മാർച്ച് പകുതിയോടെ ഫാക്ടറികൾ തുറക്കാമെന്ന കരാറിൽ ഒപ്പിട്ടു. നഷ്ടം നികത്താൻ സർക്കാർ സഹായം ഉണ്ടായാൽ എല്ലാവരും ഫാക്ടറികൾ തുറക്കാൻ തയാറാവുമെന്ന അഭിപ്രായം ഉയർന്നിരുന്നു. മുതലാളിമാർക്ക് സർക്കാർ സഹായം നൽകുന്നത് വലിയ വിമർശനത്തിന് ഇടയാക്കുമെന്നതിനാൽ അതിന് സർക്കാർ സന്നദ്ധമായിരുന്നില്ല. കശുവണ്ടി ഇറക്കുമതിക്കായി കൊല്ലം ആസ്ഥാനമായി പ്രത്യേക കമ്പനി രൂപവത്കരിക്കാൻ തീരുമാനമായിട്ടുണ്ട്. കമ്പനി മുഖേന ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നേരിട്ട് കശുവണ്ടി സംഭരിച്ച് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story