Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിരപ്പിള്ളി പദ്ധതി...

അതിരപ്പിള്ളി പദ്ധതി ഇനി കേരളത്തിൽ നടപ്പാക്കാനാവില്ല ^കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി ഇനി കേരളത്തിൽ നടപ്പാക്കാനാവില്ല -കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: അതിരപ്പിള്ളി പോലൊരു ഉൗർജപദ്ധതി കേരളത്തി​െൻറ ഇന്നത്തെ അവസ്ഥയിൽ നടപ്പാക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ ആറു മാസം വൈദ്യുതി മന്ത്രിയായിരുന്നയാളാണ്. ബദൽ ഉൗർജ സംരംഭങ്ങളല്ലാതെ പുതിയ ജലവൈദ്യുത പദ്ധതി ഇവിടെ ഇനി നടപ്പാക്കാനാകില്ല. കേരളത്തി​െൻറ പ്രത്യേകത തിരിച്ചറിഞ്ഞുള്ള വികസനതന്ത്രങ്ങൾക്കേ ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനത്ത് ഇനി പ്രസക്തിയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല െറസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാവാത്തത് വലിയ പോരായ്മയാണ്. എടുത്തുചാടി ഫണ്ട് വിനിയോഗിക്കുകയും പിന്നീട് ചെറിയ കാരണങ്ങളാൽ പദ്ധതി സ്തംഭിക്കുകയുമാണ്. എട്ടും പത്തും വർഷമായി പൂർത്തിയാകാത്ത പദ്ധതികൾ നിരവധിയാണ്. തെക്കൻകേരളത്തെ അപേക്ഷിച്ച് നിരവധി പ്രകൃതിരമണീയ മേഖലകളുണ്ടെങ്കിലും വികസനപദ്ധതികൾ കാര്യമായി മലബാറിൽ എത്തിയിട്ടില്ല. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ ഒരു ശതമാനംപോലും മലബാറിേലക്ക് പോകുന്നില്ല. ടൂറിസം വൻകിട ഹോട്ടലുകളിലും ഉയർന്ന സാമ്പത്തികമേഖലകളിൽ മാത്രം കേന്ദ്രീകരിക്കുന്നതാണെന്ന പഴയധാരണ മാറണം. ടൂറിസത്തി​െൻറ ഗുണഫലങ്ങൾ തദ്ദേശീയരായ സാധാരണക്കാർക്കും ലഭ്യമാകണം എന്നതാണ് സർക്കാർ നയം-മന്ത്രി പറഞ്ഞു. എ. സമ്പത്ത് എം.പി അധ്യക്ഷതവഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കിറ്റ്സ് ഡയറക്ടർ ഡോ. രാജശ്രീ വാര്യർ, ബി. രേജന്ദ്രൻ, കെ. രൂപേഷ്കുമാർ, ഡബ്ല്യൂ.ജി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story