Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോഴി ലോബിക്ക്​...

കോഴി ലോബിക്ക്​ മുന്നിൽ മുട്ടുമടക്കില്ല ^​മന്ത്രി

text_fields
bookmark_border
കോഴി ലോബിക്ക് മുന്നിൽ മുട്ടുമടക്കില്ല -മന്ത്രി ഒാച്ചിറ: കോഴിക്കച്ചവട ലോബിക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്ന് മന്ത്രി കെ. രാജു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒാച്ചിറ യൂനിറ്റി​െൻറ വ്യാപാരഭവൻ ഉദ്ഘാടനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ പ്രശ്നങ്ങളും അവരുടെ നിർദേശങ്ങളും അനുഭാവപൂർവം പരിഗണിക്കും. കോഴി കർഷകരെ പരമാവധി പ്രോത്സാഹിപ്പിക്കും. സർക്കാർ നിയന്ത്രണത്തിലെ സ്ഥാപനങ്ങളിൽ ഉൽപാദനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് എൻ.ഇ. സലാം അധ്യക്ഷത വഹിച്ചു. ചികിത്സ സഹായവിതരണം ആർ. രാമചന്ദ്രൻ എം.എൽ.എയും പ്രതിഭകളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാറും െഎ.ഡി കാർഡ് വിതരണം അയ്യാണിക്കൽ മജീദും ഗ്രൂപ് ഇൻഷുറൻസ് ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗവും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ഏകോപനസമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജി. ഗോപകുമാറും നിർവഹിച്ചു. ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. മെഹർഖാൻ ചേന്നല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം. യൂനുസ്, വിജയമ്മ, അൻസർ എ. മലബാർ, ആർ.ഡി. പത്മകുമാർ, കെ. സുഭാഷ്, കെ.ബി. ഹരിലാൽ, കെ. നൗഷാദ്, മോഹനൻ, ബാബു പാലസ്, ഷൗക്കത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ജേക്കബ് സ്വാഗതവും ട്രഷറർ ഡിങ്കരാജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story