Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:42 PM IST Updated On
date_range 9 July 2017 1:42 PM ISTപോരുവഴി ഗവ. സ്കൂളിെൻറ വഴിയടച്ച് വാഹനങ്ങളും ഫ്ലക്സും
text_fieldsbookmark_border
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ പൊതുവിദ്യാലയമായ പോരുവഴി ഗവ. ഹയർസെക്കൻഡറി സ്കൂളിെൻറ കവാടം അടയുംവിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കാരണം വഴി ഇടുങ്ങിയ നിലയിലാണ്. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ 4000ലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. ശൂരനാട് പൊലീസ് സ്റ്റേഷനും സ്കൂളും റോഡിെൻറ ഇരുവശത്തായാണ് സ്ഥിതിചെയ്യുന്നത്. കൊല്ലം-തേനി ദേശീയപാതയോരത്തെ സ്കൂളിലേക്ക് കയറാനുള്ള കവാടം പൊലീസ് സ്റ്റേഷെൻറ എതിർവശത്തായാണ്. പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടേത് അടക്കമുള്ള വാഹനങ്ങളാണ് സ്കൂളിെൻറ വഴിയടച്ച് പാർക്ക് ചെയ്യുന്നത്. പൊലീസിെൻറ നിരന്തര സാന്നിധ്യം ഇവിടെയുണ്ടെങ്കിലും അവർ ഇത് ശ്രദ്ധിക്കാറില്ല. പിഞ്ചുകുട്ടികൾ അടക്കമുള്ള വിദ്യാർഥികളും അധ്യാപകരുമെല്ലാം അപകട ഭീതിയോടെയാണ് ഇൗ വാഹനങ്ങൾക്കിടയിലൂടെ സ്കൂളിലേക്ക് കയറുന്നത്. ശൂരനാട് പൊലീസ് സ്റ്റേഷന് വിശാലമായ അങ്കണം ഉണ്ടെങ്കിലും സ്റ്റേഷനിലെത്തുന്നവരുടെ വാഹനങ്ങൾക്ക് പ്രവേശനം നൽകാറില്ല. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമാണ് അവിടെ ഇടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story