Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:42 PM IST Updated On
date_range 9 July 2017 1:42 PM ISTആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല ^േപ്രമചന്ദ്രൻ എം.പി
text_fieldsbookmark_border
ആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല -േപ്രമചന്ദ്രൻ എം.പി കൊല്ലം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് വർധനയിൽ ഭരണഘടനപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെെട്ടന്ന് കുറ്റസമ്മതം നടത്തുന്ന ആരോഗ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയിെല്ലന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. നിയമപരമായി വിജ്ഞാപനം ചെയ്യണമെന്ന വ്യവസ്ഥലംഘിച്ച് വിവരം രഹസ്യമാക്കിെവച്ചത് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകളുടെ താൽപര്യ സംരക്ഷണത്തിനാണ്. നിയമവ്യവസ്ഥകൾ ലംഘിച്ച് സ്വാശ്രയ മാനേജ്മെൻറുകളെ സഹായിക്കുന്ന ആരോഗ്യവകുപ്പിെൻറ അജണ്ട ഇതാദ്യമായല്ല നടപ്പാക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് അട്ടിമറിക്കുന്നതിനും സമാനമായ നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. സർക്കാറിന് പറ്റിയ തെറ്റ് മന്ത്രി തന്നെ ഏറ്റുപറയുന്ന സാഹചര്യത്തിൽ പ്രതിഷേധസമരം നടത്തിയ വിദ്യാർഥികളെ തല്ലിച്ചതച്ചതിന് സർക്കാർ പരസ്യമായി മാപ്പുപറയണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story