Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃ​ക്ഷത്തൈ...

വൃ​ക്ഷത്തൈ സമ്മാനിച്ച്​ ഗ്രീൻപ്രോ​േട്ടാ​ക്കോളിലൊരു വിവാഹം

text_fields
bookmark_border
കടയ്ക്കൽ: ചടങ്ങിൽ പെങ്കടുത്തവർക്കെല്ലാം വൃക്ഷത്തൈ നൽകി ഗ്രീൻപ്രോേട്ടാക്കോൾ പാലിച്ചൊരു വിവാഹം. കടയ്ക്കൽ ഗാഗോ കൺവെൻഷൻ സ​െൻററിൽ ശനിയാഴ്ച നടന്ന വിവാഹചടങ്ങിൽ സംബന്ധിച്ചവർക്കാണ് പലതരത്തിലുള്ള വൃക്ഷത്തൈകൾ സമ്മാനമായി ലഭിച്ചത്. കടയ്ക്കൽ ലൈസി ഭവനിൽ ബാങ്ക് ഉദ്യോഗസ്ഥൻ സതീഷ്കുമാറി​െൻറയും അധ്യാപിക ലൈസിയുടെയും മകൾ വൈഷ്ണവിയുടേതായിരുന്നു വിവാഹം. തിരുവനന്തപുരം കരമന സ്വദേശി അമലാണ് വരൻ. മാവ്, പ്ലാവ്, നെല്ലി, റമ്പൂട്ടാൻ, മാേങ്കാസ്റ്റിൻ, കുടംപുളി തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും കരിങ്ങാലി ഉൾപ്പെടെയുള്ള ഒൗഷധങ്ങളുടെയും തൈകളാണ് നൽകിയത്. കവി കുരീപ്പുഴ ശ്രീകുമാർ അഡ്വ. രവീന്ദ്രകുമാറിന് വൃക്ഷത്തൈ സമ്മാനിച്ച് ഉദ്ഘാടനം നിർവഹിച്ചു. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽനിന്ന് ആയിരത്തിലധികം വൃക്ഷത്തൈകൾ ഇതിനായി കൊണ്ടുവന്നിരുന്നു. തൈകൾ കൊണ്ടുപോകുന്നതിനായി വധൂവരന്മാരുടെ പേര് അച്ചടിച്ച തുണിസഞ്ചിയും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story