Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ മോഷണം;...

വീട്ടിൽ മോഷണം; ഏഴരപ്പവനും ഒന്നരലക്ഷം രൂപയുമടക്കം കവർന്നു

text_fields
bookmark_border
മയ്യനാട്: ആളില്ലാതിരുന്ന വീടി​െൻറ കതക് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഏഴരപ്പവനും ഒന്നരലക്ഷം രൂപയുമടക്കം കവർന്നു. രണ്ട് വിലകൂടിയ ലാപ്ടോടോപ്പുകൾ, രണ്ട് കാമറ, ഒരു കാമറ ലെൻസ്, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും നഷ്ടപ്പെട്ടു. മയ്യനാട് ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് ജനത നഗർ-90 അമൃതയിൽ അശോക്കുമാറി​െൻറ വീട്ടിലാണ് കവർച്ച നടന്നത്. പനിബാധയെ തുടർന്ന് അശോക്കുമാറിനെ ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ ശശികലയും ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ അഞ്ചിനാണ് ഇവർ വീടുപൂട്ടി ആശുപത്രിയിലേക്ക് പോയത്. ശനിയാഴ്ച രാവിലെ വീടിന് മുൻവാതിലിന് സമീപത്തെ ഇരുമ്പ് ഗ്രിൽ തുറന്നുകിടക്കുന്നത് കണ്ട അയൽക്കാരാണ് വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ മൂന്ന് കിടപ്പുമുറികളുടെ വാതിൽ തകർത്തിരിക്കുന്നത് കണ്ടത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇവരുടെ മകൾ അഞ്ജു ആസ്ട്രേലിയയിലാണ്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി. പൊലീസ് നായയെയും എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story