Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:41 PM IST Updated On
date_range 9 July 2017 1:41 PM ISTഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം ^കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി
text_fieldsbookmark_border
ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം -കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി കൊല്ലം: ഫാഷിസത്തിനെതിരെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജമാഅത്ത്് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. ആർ.എസ്.എസ് ഭീകരതക്കെതിരേ വ്യക്തിനിയമ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹിന്ദുക്കളിൽ 99 ശതമാനവും ജനാധിപത്യ മതേതര വിശ്വാസികളാണെന്നും എല്ലാവരും ഒറ്റക്കെട്ടായി ആർ.എസ്.എസ് ഭീകരതക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, വ്യക്തിനിയമ സംരക്ഷണസമിതി ചെയർമാൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി, വിവിധ മത രാഷ്ട്രീയ സംഘടന നേതാക്കളായ കുരീപ്പള്ളി ഷാജഹാൻ ഫൈസി, സാദിഖ് മൗലവി, സാബു കൊട്ടാരക്കര, എ.കെ. സലാഹുദ്ദീൻ, സുലൈമാൻ ദാരിമി, നവാസ് റഷാദി, ജോൺസൺ കണ്ടച്ചിറ, മുട്ടക്കാവ് സലീം, എ.കെ. ഹഫീസ്, ഷെഫീക്ക് ചോഴിയക്കോട് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story