Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:39 PM IST Updated On
date_range 9 July 2017 1:39 PM ISTഡി.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: സി.എച്ച് മെമ്മോറിയൽ ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ അധ്യാപക പരിശീലന കോഴ്സായ ഡി.എഡിന് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത: പ്ലസ് ടു തത്തുല്യ പരീക്ഷ. വിവരങ്ങൾക്ക്: 9447279222, 9847103497. തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷന്‍ കരുനാഗപ്പള്ളി: ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് പ്രാധാന്യംനൽകി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ പഞ്ചായത്തുകളും നഗരസഭയും വീഴ്ചവരുത്തിയതാണ് ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനി വർധിക്കാന്‍ കാരണമായതെന്ന് ഡി.സി.സി വൈസ്പ്രസിഡൻറ് ചിറ്റുമൂല നാസര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് എം. നിസാര്‍ അധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, ആര്‍. ശശിധരന്‍പിള്ള, ബാബു അമ്മവീട്, കെ.ആര്‍. സന്തോഷ് ബാബു, എം.കെ. വിജയഭാനു, ഗോപിനാഥപണിക്കര്‍, മോഹന്‍ദാസ്, ശോഭജഗദപ്പന്‍, ദീപ്തി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story