Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:37 PM IST Updated On
date_range 9 July 2017 1:37 PM ISTമുസ്ലിം^ദലിത് ആക്രമണങ്ങൾക്കെതിരെ കെ.എം.വൈ.എഫ് കാമ്പയിൻ
text_fieldsbookmark_border
മുസ്ലിം-ദലിത് ആക്രമണങ്ങൾക്കെതിരെ കെ.എം.വൈ.എഫ് കാമ്പയിൻ തിരുവനന്തപുരം: രാജ്യത്ത് മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിലും കൊലകളിലും പ്രതിഷേധിച്ച് മതേതരശക്തികളുടെ കൂട്ടായ്മക്കായി 'ഫാഷിസ്റ്റ് കൊലവിളി: മതേതര ഇന്ത്യ കാവലിരിക്കുക' പ്രമേയത്തിൽ കാമ്പയിൻ നടത്താൻ കെ.എം.വൈ.എഫ് സംസ്ഥാനസമിതിയോഗം തീരുമാനിച്ചു ജൂലൈ 14 മുതൽ ആഗസ്റ്റ് പത്ത് വരെയാണ് കാമ്പയിൻ. അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ചൂട്ടുപിടിക്കുന്ന നരേന്ദ്ര മോദി സർക്കാറിെൻറയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും നടപടികളെ യോഗം അപലപിച്ചു. ഇലവുപാലം ഷംസുദീൻ മന്നാനി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് മാങ്കാംകുഴി, കാരാളി ഇ. കെ. സുലൈമാൻ ദാരിമി, എ.വൈ. ഷിജു, ജെ.എം. നാസറുദീൻ തേവലക്കര, സിറാജുദീൻ അബ്റാരി, നിസാമുദീൻ കുടവൂർ, എ.ആർ. അൽഅമീൻ റഹുമാനി, എ.എം. യൂസുഫുൽ ഹാദി, വൈ. സഫീർഖാൻ മന്നാനി, കണ്ണനല്ലൂർ നാഷിദ് ബാഖവി, മുസ്തഫ പത്തനംതിട്ട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story