Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 1:45 PM IST Updated On
date_range 8 July 2017 1:45 PM ISTകോൺഗ്രസ് സെക്രേട്ടറിയറ്റ്, കലക്ടറേറ്റ് ധർണ 10ന്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിെൻറ ഭരണപരാജയങ്ങളും ജനദ്രോഹനടപടികളും തുറന്നുകാണിക്കുന്നതിന് കെ.പി.സി.സിയുടെ നിർദേശപ്രകാരം ഡി.സി.സികളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ജന. സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. പനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഗുരുതരവീഴ്ച, സ്വാശ്രയ ഫീസ് കൊള്ള, അനിയന്ത്രിതമായ വിലക്കയറ്റം, റേഷന്‍ സാധനങ്ങള്‍ നല്‍കാതിരിക്കൽ, അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധം, മദ്യവ്യാപനം പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങളിലെ ജനകീയപ്രതിഷേധം ഉള്‍ക്കൊണ്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പത്തനംതിട്ട കലക്ടറേറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധര്‍ണ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ താഴെപ്പറയുന്നവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കൊല്ലം), കൊടിക്കുന്നില്‍ സുരേഷ് (കോട്ടയം), കെ.സി. വേണുഗോപാല്‍ (എറണാകുളം), പി.സി. ചാക്കോ (തൃശൂർ), കെ. സുധാകരന്‍ (മലപ്പുറം), ആര്യാടന്‍ മുഹമ്മദ് (കോഴിക്കോട്), കെ. മുരളീധരന്‍ (വയനാട്), പി.പി. തങ്കച്ചൻ (ഇടുക്കി), ബെന്നി ബഹന്നാന്‍ (കണ്ണൂർ), കെ.സി. ജോസഫ് (കാസർകോട്), വി.ഡി. സതീശന്‍ (ആലപ്പുഴ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story