Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 1:39 PM IST Updated On
date_range 8 July 2017 1:39 PM ISTമത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കിഴക്കേകല്ലട: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം, മാനവശേഷിവികസനം എന്നിവ അടിസ്ഥാനമാക്കി ബോധവത്കരണ ക്ലാസ് നടത്തി. കൊടുവിള സെൻറ് ഫ്രാൻസിസ് ചർച്ച് ഹാളിൽ നടന്ന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. തങ്കപ്പൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം കല്ലട ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പേരയം മത്സ്യഭവൻ ഓഫിസർ ജി.എസ്. ഭദ്രൻ, സാജു നെല്ലേപറമ്പിൽ, എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം, കടൽസുരക്ഷ, മത്സ്യവിപണനം, മത്സ്യ സംസ്കരണം, ക്ഷേമപ്രവർത്തനങ്ങൾ, മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം, മത്സ്യസമ്പത്ത് സംരക്ഷണം, മത്സ്യക്കുഞ്ഞുങ്ങളുടെ സംരക്ഷണം, മത്സ്യ ഉപകരണങ്ങളുടെ ഇന്ധനക്ഷമത, തീരസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം നടന്നത്. ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചു കിഴക്കേകല്ലട: വിദ്യാലയപരിസരങ്ങളിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ പ്രചാരണ ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. കെ.എസ്.യു പ്രവർത്തകരാണ് ഇതിനുപിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കിഴക്കേകല്ലട പഞ്ചായത്തിൽ പഠിപ്പുമുടക്കി എസ്.എഫ്.ഐ പ്രതിഷേധിച്ചു. പ്രതിഷേധയോഗത്തിൽ സി.പി.എം കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശരത് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story