Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 1:41 PM IST Updated On
date_range 6 July 2017 1:41 PM ISTനവകേരള നിർമാണത്തിൽ സഹോദരൻ അയ്യപ്പൻ വഹിച്ചത് നിർണായകപങ്ക് –മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സഹോദരൻ അയ്യപ്പെൻറ സാമൂഹിക ഇടപെടലുകൾ നവകേരള നിർമാണത്തിന് നിർണായക പങ്കുവഹിച്ചതായി മന്ത്രി എ.കെ. ബാലൻ. സാംസ്കാരികവകുപ്പിെൻറ ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം സംഘടിപ്പിച്ച പന്തിഭോജന സ്മൃതിസംഗമത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹോദരൻ അയ്യപ്പെൻറ നേതൃത്വത്തിൽ നടന്ന പന്തിഭോജനം ജനങ്ങൾക്കിടയിലുണ്ടാക്കിയ ചർച്ചയാണ് നവോത്ഥാന കേരളത്തിെൻറ ശക്തിേസ്രാതസ്സെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത വിപ്ലവമായിരുന്നു സഹോദരൻ അയ്യപ്പെൻറ നേതൃത്വത്തിൽ നടന്ന പന്തിഭോജനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പന്തിഭോജന സ്മൃതിസംഗമത്തിെൻറ ഭാഗമായി 'ജാതീയമായ നാനാത്വവും മാനവികമായ ഏകത്വവും' വിഷയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. എ. സമ്പത്ത് എം.പി, കുട്ടപ്പൻ ചെട്ടിയാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, വെട്ടുകാട് അശോകൻ, ടി.എസ്. പ്രദീപ്, മഞ്ചയിൽ വിക്രമൻ എന്നിവർ പെങ്കടുത്തു. മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഭാരത്ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ ഡയറക്ടർ ഡോ. എ.ആർ. രാജൻ, അഡ്വ. വി.വി. രാജേഷ്, എൻ.എം. നായർ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ, ചാല സുരേന്ദ്രൻ എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story