Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:47 PM IST Updated On
date_range 5 July 2017 1:47 PM ISTസേവ് ഹ്യൂമൻ റൈറ്റ്സ് ഒാർഗനൈസേഷൻ രൂപവത്കരിച്ചു
text_fieldsbookmark_border
കൊല്ലം: കശുവണ്ടി, കയർ മേഖല, തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ വേതന കുടിശ്ശിക, നിർമാണ-കാർഷിക മേഖലകളിലെ പ്രതിസന്ധി എന്നിവ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി (എസ്.എച്ച്.ആർ.ഒ) സേവ് ഹ്യൂമൻ റൈറ്റ്സ് ഒാർഗനൈസേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിന്നാക്ക-ദലിത് വിഭാഗങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം ഏകീകരിച്ച് സമയബന്ധിതമായി നൽകുക. പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കുക. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകൾ പിടിച്ചെടുത്ത് ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുക. അരിപ്പ ഭൂസമരം പരിഹരിക്കാൻ സർക്കാർ ഇടപെടുക. ഭൂ രഹിതൾക്ക് ഭൂമിക്കുപകരം ഫ്ലാറ്റ് സമുച്ചയം എന്ന പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും യോജിക്കാൻ കഴിയുന്ന പ്രസ്ഥാനങ്ങളുമായി ചേർന്ന് സമരം ആരംഭിക്കാനുമാണ് സേവ് ഹ്യൂമൻ റൈറ്റ്സ് ഒാർഗനൈസേഷൻ രൂപവത്കരിച്ചത്. സംസ്ഥാന ഭാരവാഹികളായി എം. ശിവപ്രസാദ് (പ്രസി) അമ്പിയിൽ പ്രകാശ് (ജന. സെക്ര), പ്രദീപ്കുമാർ (ട്രഷ), കോട്ടാത്തല സുരേഷ് (ഒാർഗനൈസിങ് സെക്ര) വൈസ് പ്രസിഡൻറുമാരായി പേരാംെതാടി ബാബു, ഒാമനക്കുട്ടൻ, കുളക്കട രാമചന്ദ്രൻ, സുരേഷ്കുമാർ എന്നിവരെയും സെക്രട്ടറിമാരായി ശർമാജി, ദേവരാജൻ തമ്പ്, സുന്ദരേശൻ, സുജ രാജൻ എന്നിവെരയും തെരെഞ്ഞടുത്തു. വാർത്തസമ്മേളനത്തിൽ എം. ശിവപ്രസാദ്, അമ്പിയിൽ പ്രകാശ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story