Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:47 PM IST Updated On
date_range 5 July 2017 1:47 PM ISTകൊട്ടാരക്കരയിൽ റോഡുകളിലെ കുഴികൾ അടച്ചുതുടങ്ങി
text_fieldsbookmark_border
കൊട്ടാരക്കര: മഴക്കാലമായതോടെ കൊട്ടാരക്കര നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടച്ചുതുടങ്ങി. കൊട്ടാരക്കര ചന്തമുക്കിൽ മിനിർവ ജങ്ഷനിലും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശവും പുലമൺ ട്രാഫിക് സർക്കിളിന് മുൻവശത്തും വൻകുഴികൾ രൂപപ്പെട്ടിരുന്നു. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളംകെട്ടിനിൽക്കുകയും വാഹനങ്ങൾ കുഴികളിൽവീണ് അപകടപ്പെടുന്നതും മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മിനർവ ജങ്ഷനിൽ രൂപപ്പെട്ട കുഴി കഴിഞ്ഞദിവസം അടച്ചു. മറ്റ് ഭാഗങ്ങളിലെയും കുഴികൾ അടക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായെന്നും മഴ തടസ്സമായതിനാലാണ് പണിതുടങ്ങാൻ വൈകുന്നതെന്നും അസി.എക്സിക്യൂട്ടിവ് എൻജിനീയർ ലത പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുൻവശവും പുലമൺ ട്രാഫിക് സർക്കിളിന് മുൻവശവും എൻ.എച്ചിെൻറ പരിധിയിൽ വരുന്നതിനാൽ നാഷനൽ ഹൈവേ ഡിപ്പാർട്ട്മെൻറാണ് ആ ഭാഗങ്ങളിലെ റോഡുകളിലെ തകരാറുകൾ പരിഹരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story