Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഷീർ കൃതികളുടെ...

ബഷീർ കൃതികളുടെ കൈയെഴുത്ത്​ പതിപ്പുമായി സ്​കൂൾ കുട്ടികൾ

text_fields
bookmark_border
ചവറ: വൈക്കം മുഹമ്മദ് ബഷീറി​െൻറ കൃതികളും ജീവിതവുമായി കൈയെഴുത്ത് പതിപ്പ്. ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അതുല്യ രാഹുൽ, രേവതി, അമീന എന്നിവരാണ് 16 പേജുള്ള കൈപ്പതിപ്പ് തയാറാക്കിയിരിക്കുന്നത്. ബഷീറുമായി ബന്ധപ്പെട്ട സംഭവങ്ങൾ, അദ്ദേഹത്തി​െൻറ കഥകൾ എന്നിവ ശേഖരിച്ചാണ് ഇതു തയാറാക്കിയത്. ചിത്രകാരൻ എം.എഫ്. ഹുസൈൻ, ബഷീറിനെ സന്ദർശിച്ചതും മരത്തിനു താഴെ പാട്ടിൽ ലയിച്ചിരിക്കുന്ന ബഷീറി​െൻറ നിരവധി ചിത്രങ്ങളും കൈയെഴുത്ത് പതിപ്പിൽ കാണാം. ബഷീർ പതിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ കൈയെഴുത്തിൽ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, േപ്രമലേഖനം, ഭൂമിയുടെ അവകാശികൾ തുടങ്ങിയ കൃതികളുടെ വിവരണവുമുണ്ട്. അധ്യാപകനായ സനിൽലാൽ തയാറാക്കിയ ബഷീർ ചിത്രമാണ് ആദ്യ പേജായി നൽകിയിട്ടുള്ളത്. അധ്യാപകനായ കുരീപ്പുഴ ഫ്രാൻസിസ് കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. സ്കൂൾ അസംബ്ലിയിൽ പതിപ്പി​െൻറ പ്രകാശനം അഞ്ചിന് പ്രഥമാധ്യാപകൻ ശശാങ്കദൻ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story