Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:46 PM IST Updated On
date_range 5 July 2017 1:46 PM ISTജി.എസ്.ടി ചെറുകിട വ്യാപാരമേഖലക്ക് ദോഷം ചെയ്യും ^ടി. നസിറുദ്ദീൻ
text_fieldsbookmark_border
ജി.എസ്.ടി ചെറുകിട വ്യാപാരമേഖലക്ക് ദോഷം ചെയ്യും -ടി. നസിറുദ്ദീൻ കൊല്ലം: ജി.എസ്.ടി ചെറുകിട വ്യവസായ മേഖലയെ തകർക്കുമെന്നും ആവശ്യമായ മുൻകരുതലുകളില്ലാതെ നടപ്പാക്കുന്നത് ദോഷം ചെയ്യുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ ദ്വൈവാർഷിക ജില്ല കൗൺസിൽ യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ എസ്. കബീർ, കെ.ജെ. മേനോൻ, ജോജോ കെ. എബ്രഹാം, രാജു അപ്സര, ദേവസ്യ മേച്ചേരി, മാരിയിൽ കൃഷ്ണൻനായർ, പെരിങ്ങമ്മല രാമചന്ദ്രൻ, പി. കുഞ്ഞാമു ഹാജി, അഹമ്മദ് ഷെരീഫ്, കെ.കെ. വാസുദേവൻ, കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: എസ്. ദേവരാജൻ (പ്രസി.), ജി. ഗോപകുമാർ (ജന. സെക്ര.), എസ്. കബീർ (ട്രഷ.), ബി. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, കെ.ജെ. മേനോൻ (വൈസ് പ്രസി.), ജോജോ കെ. എബ്രഹാം, എ. അൻസാരി, എ.കെ. ഷാജഹാൻ, എ. നവാസ് പുത്തൻവീട്, രാജൻ കുറുപ്പ്, ആൻറണി പാസ്റ്റർ, എസ്. രമേശ്കുമാർ, വാവച്ചൻ (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story