Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:46 PM IST Updated On
date_range 5 July 2017 1:46 PM ISTസഞ്ചരിക്കുന്ന ആശുപത്രി ഉദ്ഘാടനം
text_fieldsbookmark_border
---കൊട്ടാരക്കര: ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയും മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയും സംയുക്തമായി ഒരുക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യാഴാഴ്ച ഉച്ചക്ക് 12ന് കലയപുരം ആശ്രയയിൽ നിർവഹിക്കും. വാഹനം ജില്ലയിലെ ഡെങ്കി ബാധിത പ്രദേശങ്ങളിൽ ഒരുമാസം പര്യടനം നടത്തി ചികിത്സ ബോധവത്കരണം നടത്തും. ഡോക്ടർമാർ, നഴ്‌സുമാർ, ഫർമസിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവർ വാഹനത്തിലുണ്ടാകും. മെറിറ്റ് അവാർഡ് വിതരണം കുളത്തൂപ്പുഴ: പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് വാർഡംഗത്തിെൻറ വക ആദരം. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി വാർഡിലെ താമസക്കാരായ വിദ്യാർഥികളിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം അനിൽകുമാറിെൻറ നേതൃത്വത്തിലാണ് മെറിറ്റ് അവാർഡുകൾ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജി. സിന്ധു, അമ്പിളി അശോകൻ, അബ്ദുൽകലാം ആസാദ്, സി. കൈരളി എന്നിവർ സംബന്ധിച്ചു. സഹകരണദിനാഘോഷം കുളത്തൂപ്പുഴ: ദേശീയ സഹകരണ ദിനാഘോഷത്തിെൻറ ഭാഗമായി കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ സഹകരണദിനാഘോഷം സംഘടിപ്പിച്ചു. ഭരണസമിതി അംഗം എസ്. മോഹനൻപിള്ള പതാക ഉയർത്തി. ചോഴിയക്കോട് ശാഖയിൽ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസ്, ഭാരതീപുരം ശാഖയിൽ നടന്ന ചടങ്ങ് ഭരണസമിതി അംഗം കെ. ജോണി എന്നിവർ ഉദ്ഘാടനം ചെയ്തു. കെ.ജി. ബിജു, ഇ.കെ. സുധീർ, ഷാനിബൈജു, കെ. അനിൽകുമാർ, സെക്രട്ടറി പി. ജയകുമാർ എന്നിവർ കുളത്തൂപ്പുഴയിലെ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story