Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെലിവിഷൻ...

ടെലിവിഷൻ പൊട്ടിത്തെറിച്ചു; വീട്ടുകാർ ഒാടി രക്ഷപ്പെട്ടു

text_fields
bookmark_border
ചവറ: വൈദ്യുതി ഷോർട്ട് സർക്യൂട്ടിെനത്തുടർന്ന് ടെലിവിഷൻ പൊട്ടിത്തെറിച്ചു. അപകടത്തെ തുടർന്ന് തീയും പുകയും നിറഞ്ഞ വീട്ടിൽനിന്ന് അയൽവാസികളുടെ സഹായത്തോടെ വീട്ടുകാർ പുറത്തേക്ക് ഒാടി രക്ഷപ്പെട്ടു. നീണ്ടകര പുത്തൻതുറ രണ്ടാം വാർഡിൽ കളീയ്ക്കൽ പടിഞ്ഞാറ്റതിൽ മേഴ്സി ക്രിസ്റ്റഫറുടെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ച നാലിനായിരുന്നു അപകടം. മേഴ്സി ക്രിസ്റ്റഫറെ കൂടാതെ മകളായ ടെസിയും 11 മാസം പ്രായമായ ചെറുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്രശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോൾ വീടു മുഴുവൻ പുകകൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ അയൽവാസികളെ വിളിച്ചുവരുത്തി. ടെലിവിഷനും സ്റ്റാൻഡുമടക്കം കത്തിച്ചാമ്പലായി. സ്വിച്ച് ബോർഡ് തകർന്നു. വീട്ടിലെ വൈദ്യുതി സംവിധാനം പൂർണമായും നശിച്ചിട്ടുണ്ട്. അതേസമയം, ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും എത്തിയിെല്ലന്ന് വീട്ടുകാർ പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. മേഴ്സിയുടെ മക​െൻറ വിവാഹവുമായി ബന്ധപ്പെട്ട് വീട്‌ വൃത്തിയാക്കുന്ന ജോലികൾ നടന്നുവരുന്നതിനിടെയാണ് അപകടം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story