Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:45 PM IST Updated On
date_range 5 July 2017 1:45 PM IST200 പവൻ കവർന്ന മോഷ്ടാവ് പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: 200 പവൻ മോഷ്ടിച്ച് കടന്നയാൾ സിറ്റി ഷാഡോ പൊലീസ് പിടിയിൽ. നാഗർകോവിൽ വടശ്ശേരി ഓട്ടുപുര തെരുവിൽ ഡോർ നമ്പർ 111ൽ രാജൻ എന്ന ത്യാഗരാജനാണ് (45) അറസ്റ്റിലായത്. 2007 ആഗസ്റ്റ് 22ന് പാച്ചല്ലൂർ സ്വദേശിയുടെ വീട്ടിൽ കല്യാണ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന 200ഓളം പവൻ സ്വർണാഭരണങ്ങളാണ് ത്യാഗരാജനും കുട്ടാളികളും കൊള്ളയടിച്ചത്. ഈ കേസിൽ പ്രതിയെപ്പറ്റി വിവരം ലഭിക്കാത്തതിനെ തുടർന്ന് കേസ് അന്വേഷണം വഴിമുട്ടി നിൽക്കെയാണ് ത്യാഗരാജൻ പിടിയിലാക്കുന്നത്. 2004ൽ അജിത്കുമാറിെൻറ പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം നടത്തിയതും 2008ൽ കഠിനംകുളത്തെ ക്രിസ്ത്യൻ ആരാധനാലയത്തിൽ മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2011ൽ ചിറയിൽകീഴ് സ്വദേശിനി റീജയുടെ വിട്ടിൽനിന്ന് 15 പവൻ മോഷണം, 2014ൽ കാഞ്ഞിരംകുളത്ത് ജ്വല്ലറി തകർത്ത് നടത്തിയ മോഷണക്കേസുകൾ ഉൾെപ്പടെ കേരളത്തിൽ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കഠിനംകുളം, പേട്ട എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ ഭൂതാപാണ്ടി, നാഗർകോവിൽ, പാളയംകോട്ട എന്നിവിടങ്ങളിലായി 300ഒാളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. ഗുണ്ട ആക്ടിലും തമിഴ്നാട്ടിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ആളെന്ന വ്യാജേന ത്യാഗരാജൻ തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് മോഷണം നടത്തുന്നതിന് തമിഴ്നാട്ടിൽനിന്ന് മറ്റ് സംഘങ്ങളെ കാത്തിരിക്കുകയാണെന്നും മനസ്സിലാക്കിയതിനു ശേഷമാണ് ഇയാളെ ഷാഡോ വലയിലാക്കുന്നത്. ചോദ്യംചെയ്തതിൽനിന്ന് ഇയാളുടെ സംഘത്തെക്കുറിച്ചുള്ള ധാരണ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേട്ട എസ്.ഐ ചന്ദ്രബോസ്, തിരുവല്ലം എസ്.ഐ ശ്രീകാന്ത്മിശ്ര, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story