Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:45 PM IST Updated On
date_range 5 July 2017 1:45 PM ISTതിരുനല്ലൂരിെൻറ ഓര്‍മകള്‍ക്ക് 11 വയസ്സ്; സ്മാരകം ഇനിയും അകലെ
text_fieldsbookmark_border
അഞ്ചാലുംമൂട്: കയർ തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും ജീവിതക്കാഴ്ചകൾ കവിതകളിലൂടെ മലയാളത്തിന് സമര്‍പ്പിച്ച കവി തിരുനല്ലൂർ വിടവാങ്ങിയിട്ട് ഇന്ന് 11 വർഷം. നിരവധി കവിതകൾ പിറന്ന ആ തൂലികയിൽ സമ്മാനിച്ച 'കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെെൻറ ജീവെൻറ ജീവനിരിപ്പൂ' വരികൾ മലയാളി ഏറെ നെഞ്ചേറ്റി. അഷ്ടമുടി കായേലാരത്തിെൻറ കാല്‍പനിക സൗന്ദര്യം പശ്ചാത്തലമായി തിരുനല്ലൂർ കരുണാകരൻ രചിച്ച 'റാണി' എന്ന കവിത വായിക്കാത്ത മലയാളികളും ചുരുക്കം. പക്ഷേ അഷ്ടമുടിയുടെ ഇഷ്ടകവിക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം എന്ന ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. 1957ല്‍ പുറത്തിറങ്ങിയ 'അച്ഛനും മകനും' എന്ന ചിത്രത്തില്‍ വിമല്‍കുമാർ സംഗീത സംവിധാനം നിർവഹിച്ച 'കാറ്റേ നീ വീശരുതിപ്പോള്‍' ഉള്‍പ്പെടെ അഞ്ച് പാട്ടുകള്‍ മലയാള സിനിമകൾക്കായി ഇദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീട് 'കാറ്റുവന്നു വിളിച്ചപ്പേള്‍' ചിത്രത്തിനുവേണ്ടി എം.ജി. രാധാകൃഷ്ണൻ ഈ പാട്ട് വ്യത്യസ്ഥ ഇൗണത്തിൽ ചിട്ടപ്പെടുത്തി. ഇതോടെയാണ് കൂടൂതൽ സംഗീത ആസ്വാദകരിലേക്ക് തിരുനല്ലൂരിെൻറ ഇൗ വരികൾ എത്തുന്നത്. അഞ്ചാലുംമൂടിനടുത്ത് ഞാറയ്ക്കലിലാണ് തിരുനല്ലൂരിെൻറ വീട്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ മലയാളവിഭാഗം അധ്യാപകനായും ജനയുഗം പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സൗന്ദര്യത്തിെൻറ പടയാളികള്‍, പ്രേമം മധുരമാണ് ധീരവുമാണ്, മേഘസന്ദേശം, അന്തിമയങ്ങുമ്പോള്‍, രാത്രി, താഷ്കെൻറ്, അഭിജ്ഞാന ശാകുന്തളം (വിവര്‍ത്തനം), വയലാര്‍, ജിപ്സികള്‍, മലയാളഭാഷാ പരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും (പഠനം) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. ആശാന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ദുബൈ ശക്തി അവാര്‍ഡ് എന്നിവ തിരുനല്ലൂരിനെ തേടിെയത്തി. 2006 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹം കാവ്യലോകത്തുനിന്ന് വിടവാങ്ങിയത്. തിരുനല്ലൂര്‍ സ്മൃതി കേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ 11ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. അഞ്ചാലുംമൂട് ജങ്ഷനില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story